Top News

ഓൾ ഇന്ത്യ യൂണിവേഴ്സിറ്റി വടംവലി ചാമ്പ്യൻഷിപ്പ്: മിക്സഡ് വിഭാഗത്തിൽ കണ്ണൂർ സർവ്വകാലശാലക്ക് കിരീടം

കാഞ്ഞങ്ങാട്:  രാജസ്ഥാൻ  ജയ്പൂർ ജഗൻ നാഥ്  യൂണിവോഴ്സിറ്റി യിൽ  നടന്ന ആറാമത് ഓൾ ഇന്ത്യാ യൂണിവേഴ്സിറ്റി വടംവലി ചാമ്പ്യൻഷിപ്പിൽ 580 കിലോ മിക്സഡ് വിഭാഗത്തിൽ  കണ്ണൂർ  സർവ്വകാലശാലക്ക് കിരീടം. ചണ്ഡിഗണ്ട് യൂണിവേഴ്സിറ്റിയെയാണ് പരാജയപ്പെടുത്തിയത്. കേരള   യൂണിവേഴ്സിറ്റി കോട്ടയം മൂന്നാം സ്ഥാനം നേടി.[www.malabarflash.com]

640 കിലോ വിഭാഗത്തിൽ ചണ്ഡിഗണ്ട് യൂണിവേഴ്സിറ്റി ഒന്നാം സ്ഥാനവും  എം ജി യൂണിവേഴ്സിറ്റി ,  കാലിക്കറ്റ് യൂണിവേഴ്സിറ്റി എന്നിവർ  രണ്ടും മൂന്നും  സ്ഥാനങ്ങൾ നേടി. 

വി. ശ്രീശാന്ത് , യാദുകൃഷ്ണൻ, മാത്യുഷിനു ,നിഖിൽ ബാബു ,  (ഗവൺമെൻറ് കോളേജ് കാസർകോട്) , പി എം.സുകന്യ, കെ . അനഘ, പി .വിഗേഷ്,(പീപ്പിൾസ് കോളേജ് മുന്നാട് ) , കെ. രേവതി മോഹൻ,എം. അഞ്ജിത , (നെഹ്റു കോളേജ് പടന്നക്കാട്),പി.അബിനി ( ബ്രണ്ണൻ കോളേജ്  തലശ്ശേരി) എന്നിവരാണ് ടീമിലെ അംഗങ്ങൾ.

ഉദുമ സ്പിന്നിംങ്ങ് മിൽ ജീവനക്കാരൻ രതീഷ് വെള്ളച്ചാൽ ,കാഞ്ഞങ്ങാട്ടെ മാധ്യമ പ്രവർത്തകൻ ബാബു കോട്ടപ്പാറ എന്നിവരാണ് ടീമിൻ്റെ പരിശീലകർ. ടീം മാനേജർ  ഡോക്ടർ ജീന ടി.സി ( സൈനബ്  കോളേജ് ഓഫ് എജുക്കേഷൻ കാസർകോട് ) . കണ്ണൂർ യൂണിവേഴ്സിറ്റി കായിക വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ   ഡോ.ജോ ജോസഫ്, അസി.ഡയറക്ടർ ഡോ.കെ.വി.അനുപ് ,രാജപുരം ടെൻറ് പയസ് കോളേജ് കായിക വിഭാഗം മേധാവി  പ്രൊഫസർ പി.രഘുനാഥ് ,മാടായി കോളേജ് കായിക വിഭാഗം മേധാവി പ്രവീൺ മാത്യു എന്നിവരുടെ  നേതൃത്വത്തിലാണ് ടീം മൽസരത്തിൽ പങ്കെടുത്തത്.

Post a Comment

Previous Post Next Post