Top News

കൈക്കുഞ്ഞുമായി യുവതി ട്രെയിനിനുമുന്നിൽ ചാടിമരിച്ചു; സ്വന്തം വീട്ടുകാർക്കെതിരെ ഭർത്താവ്

കോഴിക്കോട്: കൊയിലാണ്ടിയില്‍ കൈക്കുഞ്ഞുമായി അമ്മ ആത്മഹത്യ ചെയ്തതില്‍ സ്വന്തം വീട്ടുകാര്‍ക്കെതിരെ പരാതിയുമായി യുവതിയുടെ ഭര്‍ത്താവ്. തന്റെ സഹോദരങ്ങളുടെ പീഡനംമൂലമാണ് ഭാര്യ കുഞ്ഞുമായി ട്രെയിനിനു മുന്‍പില്‍ ചാടി മരിക്കാന്‍ കാരണമെന്നാണ് ആരോപണം. ഭര്‍ത്താവിന്റെ പരാതിയില്‍ കൊയിലാണ്ടി പോലീസ് അന്വേഷണം ആരംഭിച്ചു.[www.malabarflash.com]


ഇക്കഴിഞ്ഞ 30നാണ് കൊയിലാണ്ടി കൊല്ലംവളപ്പില്‍ പ്രബിതയും ഒന്‍പതു മാസം പ്രായമുള്ള ഇളയമകള്‍ അനുഷികയും ട്രെയിന്‍ തട്ടി മരിച്ചത്. യുവതി കുഞ്ഞുമായി ട്രെയിനിനു മുന്‍പില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പോലീസ് സ്ഥിരീകരിച്ചു. തന്റെ വീട്ടുകാരുടെ പീഡനമാണു പ്രബിതയെ മരണത്തിലേക്കു തള്ളിവിട്ടതെന്നാണു ഭര്‍ത്താവ് സുരേഷിന്റെ പരാതി.

ഭര്‍ത്താവിന്റെ അമ്മയുടെ ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്ന നിക്ഷേപം തട്ടിയെടുത്തു എന്നാരോപിച്ചു ഭര്‍ത്താവിന്റെ സഹോദരങ്ങള്‍ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി പ്രബിതയുടെ മൂത്ത മകളും ആരോപിക്കുന്നു. പ്രബിതയുടെ മരണത്തിനു കാരണക്കാരായവര്‍ക്കെതിരെ പോലീസ് നടപടി ആവശ്യപ്പെട്ടു നാട്ടുകാര്‍ ആക്‌ഷന്‍ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post