ഉദുമ: കണ്ണംകുളം യുവജന സംഘത്തിന്റെ സ്‌നേഹ സായാഹ്‌നം തിങ്കളാഴ്ച കണ്ണംകുളം അമീര്‍ നഗറില്‍ നടക്കും. വൈകുന്നേരം 4 മണിക്ക് ഓഫീസ് ഉദ്ഘാടനം കണ്ണംകുളം ഖത്തീബ് ഹാഷിം ബാഖവി മാട്ടൂല്‍ നിര്‍വ്വഹിക്കും.[www.malabarflash.com]
സംസ്‌കാരിക സമ്മേളനം ബേക്കല്‍ ഡി.വൈ.എസ്.പി സി.കെ. സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്യും. കോട്ടിക്കുളം ഗ്രാന്റ് ജുമാമസ്ജിദ് ഇമാം അസീസ് അഷ്‌റഫ് അഷ്‌റഫി പാണത്തൂര്‍ മുഖ്യപ്രഭാഷണം നടത്തും.
ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടം എം. ലക്ഷ്മി, പഞ്ചായത്ത് അംഗങ്ങളായ ബഷീര്‍ പാക്യാര, കസ്തൂരി, സിപിഎം ഏരിയ കമ്മിററി അംഗം ഗംഗാധരന്‍ കരിപ്പോടി, മുസ്‌ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി എം.എച്ച് മുഹമ്മദ് കുഞ്ഞി, കാപ്പില്‍ ചാരിററി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ കെബിഎം ഷെരീഫ് തുടങ്ങിയവര്‍ പ്രസംഗിക്കും.
രാത്രി 8.30 ന് ബുര്‍ദ ആസ്വാദനത്തോടെ പരിപാടി സമാപിക്കും. പരിപാടിയുടെ ഭാഗമായി തിങ്കളാഴ്ച രാവിലെ മുതല്‍ സൗജന്യമെഡിക്കല്‍ ക്യാമ്പും ഒരുക്കിയിട്ടുണ്ട്.
0 Comments