ബംഗളൂരു: പ്രാവുകളെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ രണ്ട് കുട്ടികൾക്ക് ഷോക്കേറ്റു. നന്ദിനി ലേഔട്ടിലെ വിജയാനന്ദനഗര്‍ സ്വദേശികളായ ചന്ദ്രു, സുപ്രീത് എന്നിവര്‍ക്കാണ് ഷോക്കേറ്റത്. ഗുരുതരമായി പൊള്ളലേറ്റ കുട്ടികളുടെ നില അതിഗുരുതരമാണെന്ന് വിക്ടോറിയ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു.[www.malabarflash.com]
പ്രാവുകളെ പിടിക്കാനുള്ള ശ്രമത്തിനിടെ കുട്ടികള്‍ വ്യാഴാഴ്ച ഇരുമ്പുവടിയുമായി വീടിന്റെ ടെറസിലേക്ക് പോവുകയായിരുന്നു. പ്രാവുകളെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ അബദ്ധത്തില്‍ മേല്‍ക്കൂരയിലൂടെ കടന്നുപോയ ഹൈടെന്‍ഷന്‍ കമ്പിയിൽ ഇരുമ്പുവടി തട്ടി. ഇതോടെ ഷോക്കേൽക്കുകയായിരുന്നു.
സംഭവത്തെ തുടർന്ന് ഷോര്‍ട്ട് സര്‍ക്യൂട്ടിൽ പരിസരത്തെ വീടുകളിലെ ഇലക്ട്രോണിക് സാധനങ്ങൾ കത്തിനശിച്ചു. 80 ശതമാനം പൊള്ളലേറ്റ സുപ്രീത് ഐ.സി.യുവില്‍ ചികിത്സയിലാണ്. ചന്ദ്രു വാര്‍ഡില്‍ ചികിത്സയിലാണ്. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി.
0 Comments