Top News

ശരീരംമുഴുവന്‍ ചെളി, തൊട്ടടുത്ത് ബൈക്കും; യുവാവിന്റെ മരണം കൊലപാതകം, രണ്ടുപേര്‍ അറസ്റ്റില്‍

തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ വയലൊടിയില്‍ യുവാവിനെ തെങ്ങിന്‍തോപ്പില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. കേസില്‍ രണ്ടുപ്രതികളെ പിടികൂടി. സൗത്ത് തൃക്കരിപ്പൂര്‍ സ്വദേശി ഒ.ടി. മുഹമ്മദ് ഷബാസ്(22) എളമ്പച്ചി സ്വദേശി മുഹമ്മദ് രഹ്നാസ്(25) എന്നിവരാണ് അറസ്റ്റിലായത്.[www.malabarflash.com]

കൊലപാതകവുമായി നേരിട്ട് ബന്ധമുള്ള പൊറപ്പോട് സ്വദേശിയായ സഫ്വാൻ ഒളിവിലാണ്. അതേസമയം സംഭവവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒരു സ്ത്രീ ഉൾപ്പെടെ അഞ്ചു പേർ പോലീസിന്റെ കസ്റ്റ നയുണ്ട്. ഇവരെയും ചോദ്യം ചെയ്ത് വരികയാണ്. ഇവർക്ക് കൊലപാതകവുമായി ബന്ധമുണ്ടോയെന്നാണ് പോലീസ് അന്വേഷിക്കുന്നത്. 

ഞായറാഴ്ച രാത്രി 10 മണി യോടെയാണ് പൊറോപ്പാട്ടെ വയലിൽ വെച്ച് സംഘം ചേർന്ന് പ്രിജേഷിനെ വളഞ്ഞുവെച്ച സംഘം ക്രൂരമായി മർദ്ദിച്ച ത്. മരകഷ്ണങ്ങൾകൊണ്ടും തെങ്ങിന്റെ മടലുകൾകൊണ്ട് സംഘത്തിലുണ്ടായിരുന്നവർ (പ്രിജേഷിനെ മാറിമാറി മർദ്ദി ക്കുകയായിരുന്നു. അക്രമത്തിനിടയിൽ മർമ്മസ്ഥാനത്ത് അടിയേറ്റ യുവാവ് സംഭവസ്ഥ ലത്തുവെച്ചുതന്നെ മരണപ്പെട്ടു. 

പ്രിജേഷ് മരിച്ചുവെന്ന് ഉറപ്പായപ്പോൾ പ്രതികൾ പ്രിജേ ഷിന്റെ തന്നെ  ബുള്ളറ്റിൽ ഇരുത്തി വീടിന് സമീപത്തെ പറമ്പിൽ ഉപേക്ഷിക്കുകയായി രുന്നു. പ്രിജേഷിന്റെ കാണാതായ മൊബൈൽഫോൺ ഷഹബാസിന്റെ വീട്ടിൽ നിന്നും പോലീസ് കണ്ടെടുത്തു. അറസ്റ്റിലായ ഷഹബാസ് ബാംഗ്ലൂരിൽ ഹോട്ടലിലെ ജീവന ക്കാരനാണ്. മലേഷ്യയിൽ ജോലിചെയ്യുന്ന റഹനാസ് ഏ താനും മാസം മുമ്പാണ് നാട്ടിലേക്കെത്തിയത്.  സംഭവത്തിൽ കൂടുതൽ അറ സ്റ്റുണ്ടാകുമെന്ന് പോലീസ് സൂചന നൽകി.

കഴിഞ്ഞ ദിവസം രാവിലെയാണ് പ്രിജേഷിന്റെ മൃതദേഹം വീടിന് സമീപത്ത് നൂറുമീറ്റർ അകലെയായി കാണപ്പെട്ടത്. മരണം കൊലപാതകമാണെന്ന് ആദ്യം തന്നെ സംശയമുണ്ടായിരുന്നു. തുടർന്ന് പോലീസ് നടത്തിയ സമർത്ഥമായ അ ന്വേഷണത്തിലൂടെയാണ് മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്. 

അതേസമയം പാതിരാത്രി അസമയത്ത് ഒരു വീടിന്റെ കിടപ്പറക്ക് സമീപം സംശയാസ്പദമായി കാണപ്പെട്ട വിജേഷിനെ വീട്ടുകാരും ബന്ധുക്കളും പിടികൂടി മർദ്ദിക്കുകയായിരുന്നുവെന്നും പറയുന്നുണ്ട്. തുടർന്നുണ്ടായ സംഘർഷത്തിനിടയിലാണ് പ്രിജേഷ് കൊല്ലപ്പെട്ടത്. 

രാത്രി ഒമ്പതേകാലോടെ ഒരു ഫോൺകോൾ വന്നതിന് പിന്നാലെയാണ് വീട്ടിൽ നിന്നും പ്രിജേഷ് പുറത്തേക്ക് പോയത്. പയ്യന്നൂരേക്ക് പോകുന്നുവെന്നാണ് വീട്ടുകാരോട് പറഞ്ഞത്. പയ്യന്നൂരിലെ സോഫ്റ്റ് ഡ്രിങ്ക് സ്ഥാപനത്തിലെ ഡ്രൈവറായിരുന്നു പ്രിജേഷ്. രാവിലെ പരിസരവാസിയായ ഒരാളാണ് വീട്ടിനടുത്ത് പ്രിജേഷിന്റെ ബുള്ളറ്റും മൃതദേഹവും കണ്ട ത്. മൃതദേഹത്തിൽ ഷർട്ട് ഉണ്ടായിരുന്നില്ല. ദേഹമാസകലം ചെളിപുരണ്ട നിലയിലായിരുന്നു. കൈക്ക് മുറിവേറ്റ പാടുകളും കാണപ്പെട്ടിരുന്നു. പ്രിജേഷിന്റെ മൊബൈൽ ഫോൺ, പേഴ്സ് എന്നിവയും നഷ്ടപ്പെട്ടിരുന്നു.

ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയുടെ മേല്‍നോട്ടത്തില്‍ കാഞ്ഞങ്ങാട് ഡിവൈ.എസ്.പി. പി. ബാലകൃഷ്ണന്‍ നായര്‍, ചന്തേര ഇന്‍സ്പെക്ടര്‍ പി. നാരായണന്‍, എസ്‌ഐ ശ്രീദാസ്, എസ്‌ഐ സതീശന്‍, എ.എസ്.ഐ. സുരേഷ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ റിജേഷ്, രമേശന്‍, ദിലീഷ്, രതീഷ്, സുരേശന്‍ കാനം, ഷാജു പോലീസുകാരായ സുധീഷ്, രഞ്ജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് 24 മണിക്കൂറിനുള്ളില്‍ കേസിലെ മുഖ്യപ്രതികളെ പിടികൂടിയത്.

Post a Comment

Previous Post Next Post