വർക്കല : മദ്രസയിൽ പഠനത്തിനെത്തിയ വിദ്യാർഥിനിയെ പീഡിപ്പിച്ചകേസിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ. കടയ്ക്കൽ കുമ്മിൾ മങ്കാട് ദാറുൽ നജാദിൽ സലാഹുദീൻ(50) ആണ് അയിരൂർ പോലീസിന്റെ പിടിയിലായത്.[www.malabarflash.com]
പെൺകുട്ടി പഠിക്കാനായി മദ്രസയിൽ എത്തിയപ്പോഴാണ് അധ്യാപകൻ പീഡനത്തിന് ഇരയാക്കിയത്. തുടർന്ന് സ്കൂളിൽ എത്തിയ കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ അധ്യാപകർ അന്വേഷിച്ചപ്പോഴാണ് പീഡന വിവരം പുറത്തായത്.
അധ്യാപകർ കുട്ടിയുടെ വീട്ടിൽ അറിയിക്കുകയും കുടുംബം അയിരൂർ പോലീസിൽ പരാതി നൽകുകയും ചെയ്തു.
അതിജീവിതയായ കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി പോക്സോ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. കുടുംബം ബന്ധപ്പെട്ട പള്ളി ഭാരവാഹികൾക്കും പരാതി നൽകി. അതിന്റെ അടിസ്ഥാനത്തിൽ മദ്രസ അധികൃതർ ഉടൻതന്നെ അധ്യാപകനെ ജോലിയിൽനിന്നു പിരിച്ചുവിടുകയും പരാതി പോലീസിനു കൈമാറുകയും ചെയ്തു. ഇതിനിടെ അധ്യാപകൻ ഒളിവിൽപ്പോയിരുന്നു.
തുടർന്ന് പോലീസ് അന്വേഷണം ഊർജിതമാക്കുകയും പ്രതിയെ പിടികൂടുകയുമായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
0 Comments