ബെംഗളൂരു: അടച്ചിട്ട ഇടങ്ങളിലും എ സിയുള്ള മുറികളിലും മാസ്‌ക് നിര്‍ബന്ധമാക്കി കര്‍ണാടക സര്‍ക്കാര്‍. ചൈനയിലും മറ്റ് ചില രാജ്യങ്ങളിലും കൊറോണവൈറസിന്റെ പുതിയ വകഭേദം പടരുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച ജാഗ്രതാനിര്‍ദേശത്തെ തുടര്‍ന്നാണ് കര്‍ണാടക സര്‍ക്കാറിന്റെ തീരുമാനം.[www.malabarflash.com]
ജലദോഷപ്പനി, ഗുരുതര ശ്വാസകോശ രോഗം എന്നിവയുള്ളവര്‍ക്ക് കോവിഡ് പരിശോധനയും നിര്‍ബന്ധമാക്കി. വിദേശത്ത് നിന്ന് സംസ്ഥാനത്ത് എത്തുന്ന യാത്രക്കാരില്‍ രണ്ട് ശതമാനത്തിന് റാന്‍ഡം ടെസ്റ്റ് നടത്തും. കോവിഡ് പോസിറ്റീവാകുന്നവരുടെ സാമ്പിളുകള്‍ ജനിതക ശ്രേണീകരത്തിനായി അയക്കും.

Post a Comment