Top News

കെ.പി കുഞ്ഞിക്കണ്ണന് ഇന്‍കാസ് ഷാര്‍ജ-കാസറകോട് ജില്ലാ കമ്മറ്റി സ്വീകരണം നല്‍കി

ഷാര്‍ജ: ഹ്രസ്വസന്ദര്‍ശനാര്‍ത്ഥം യുഎഇ യില്‍ എത്തിയ കാസറകോട് മുന്‍ ഡിസിസി പ്രസിഡണ്ടും, നിലവില്‍ കെപിസിസി മെമ്പറുമായ കെ.പി കുഞ്ഞിക്കണ്ണന് ഇന്‍കാസ് ഷാര്‍ജ-കാസറകോട് ജില്ലാ കമ്മറ്റി സ്വീകരണം നല്‍കി.[www.malabarflash.com]

പ്രസിഡണ്ട് കെ എം സുധാകരന്‍ ഉദുമ അധ്യക്ഷത വഹിച്ചു. ഇന്‍കാസ് യുഎഇ പ്രസിഡണ്ട് മഹാദേവന്‍ വാഴശ്ശേരി, ഗ്ലോബല്‍ കമ്മറ്റിമെമ്പര്‍മാരായ ബാലകൃഷ്ണന്‍ തച്ചങ്ങാട്, റാഫി പട്ടേല്‍, വി.നാരായണന്‍ നായര്‍, മാധവന്‍ തച്ചങ്ങാട്, ഹിദായത്തുള്ള, എ.വി. മധു, എ.വി.കുമാരന്‍,പവിത്രന്‍ നിട്ടൂര്‍, ജയന്‍ ഏച്ചിക്കാട്, തുടങ്ങിയവരും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും യോഗത്തില്‍ സംസാരിച്ചു. 

അക്ടിംഗ് ജനറല്‍ സെക്രട്ടറി ജയപ്രകാശ് പാക്കം സ്വാഗതവും ജില്ലാ കമ്മിറ്റി ട്രഷറര്‍ മുഹമ്മദ്കുഞ്ഞി മേല്‍പ്പറമ്പ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post