Top News

മെട്രോ കപ്പ് 2023; അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ജനുവരി 15 മുതൽ ഉദുമ പള്ളത്ത്

കാസർകോട്: ചിത്താരി ഹസീ ന ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബ് ജീവകാരുണ്യ പ്രവർത്തകനും മുൻ ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡൻ്റുമായിരുന്ന മെട്രോ മുഹമ്മദ് ഹാജിയുടെ നാമധേയത്തിൽ സംഘടിപ്പിക്കുന്ന "മെട്രോ കപ്പ് 2023 "അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ടൂർണമെൻ്റ് ജനുവരി 15 മുതൽ ഉദുമ പാലക്കുന്ന് പള്ളം ഡ്യൂൺസ് ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ ആരംഭിക്കും.[www.malabarflash.com]


ഒമ്പത് ലക്ഷം രൂപയാണ് പ്രൈസ് മണിയായി വിവിധ സ്ഥാനക്കാർക്ക് നൽകുന്നത്. 15 ദിവസം നീണ്ടു നിൽക്കുന്ന ടൂർണമെൻ്റിൽ ഷൂട്ടേഴ്സ് പടന്ന, മൊഗ്രാൽ ബ്രദേർസ് മൊഗ്രാൽ, മെട്ടമ്മൽ ബ്രദേർസ് തൃക്കരിപ്പൂർ, സിറ്റിസൺ ഉപ്പള, അരയാൽ ബ്രദേർസ് അതിഞ്ഞാൽ, ഗ്രീൻ സ്റ്റാർ മാണിക്കോത്ത്, യുണൈറ്റഡ് ഹദ്ദാദ് ബേക്കൽ, ആസ്പർ സിറ്റി പടന്നക്കാട്, ഫാൽക്കൺ കളനാട്,ഗ്രീൻ സ്റ്റാർ കുണിയ, എഫ്സി കറാമ മൊഗ്രാൽ പുത്തൂർ, എംഎഫ് സി മൊഗ്രാൽ പുത്തൂർ എന്നീ ക്ലബ്ബുകളെ പ്രതിനിധീകരിച്ച് അന്തർ ദേശീയ, സംസ്ഥാന, ജില്ലാ താരങ്ങൾ അണിനിരക്കും.

ടൂർണമെൻ്റിലെ ഓരോ കളിക്കിടയിലും ജീവകാരുണ്യ പ്രവർത്തനത്തിൻ്റെ ഭാഗമായി മെഡിക്കൽ ഉപകരണങ്ങൾ, ചികിത്സ ധന സഹായം എന്നിവ നൽകുമെന്ന് സംഘാടക സമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

ടൂർണമെൻ്റിൻ്റെ ലോഗോ പ്രകാശനം  വ്യാഴാഴ്ച  ചിത്താരി ചാമുണ്ഡിക്കുന്നിൽ ഇന്ത്യൻ ഫുട്ബോൾ താരങ്ങളായ മുഹമ്മദ് റാഫി, സികെ വിനീത്, റിനോ ആൻ്റോ എന്നിവർ ചേർന്ന് നിർവഹിക്കും.

5000 പേർക്ക് ഇരുന്ന് കളി കാണാനുള്ള സ്റ്റേഡിയത്തിൻ്റെ നിർമാണം പൂർത്തിയായി വരുന്നു.എല്ലാ ദിവസവും രാത്രി ഏഴ് മണിക്ക് കളി ആരംഭിക്കും.

കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകളായി ജില്ലയിലെ കലാ കായിക സാംസ്കാരിക സേവന രംഗത്ത് നിറസാന്നിദ്ധ്യമാണ് ചിത്താരി ഹസീന ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്.

1966 ൽ അവിഭക്ത കണ്ണൂർ ജില്ലയിലെ വോളിബോൾ രംഗത്തെ ഉയർച്ചയ്ക്ക് വേണ്ടി പിറവിയെടുത്ത ഹസീന ക്ലബ് മലബാറിലെത്തന്നെ മികച്ച ടീമായി വർഷങ്ങളോളം ആധിപത്യം നില നിർത്തി യിരുന്നു.

നെഹ്റു യുവകേന്ദ്രയുടെയും കേരള യുവജന ക്ഷേമ ബോർഡുമായി സഹകരിച്ച് ഒരു പാടു പ്രവർത്തനങ്ങൾ ഇതിനകം നടപ്പാക്കി കഴിഞ്ഞു. ജില്ലയിലെ മികച്ച ക്ലബിനുള്ള പുരസ് കാരവും രണ്ട് ഭാരവാഹികൾക്ക് മികച്ച യുവജന പ്രവർത്തകനുള്ള പുരസ്കാരവും നേടിയിട്ടുണ്ട്. ആരോഗ്യ രംഗത്തെ പ്രവർത്തന മികവിന് ജില്ലയിലെ മികച്ച ആരോഗ്യ ബോധവൽക്കരണ കേന്ദ്രമായി ഹസീന ക്ലബിനെ തിരഞ്ഞെടുത്തിരുന്നു.

വളർന്ന് വരുന്ന പുതിയ തല മുറയെ ഫുട്ബോൾ രംഗത്ത് വളർത്തിയെടുക്കുന്നതിന് വേണ്ടി കേരള ബ്ലാസ്റ്റേഴ്സിന്റെ ജൂനിയർ ബേസ് ക്യാംപ് നടത്താൻ ജില്ലയിൽ നിന്നും തിരഞ്ഞെടുത്ത ക്ലബുകളിൽ ഒന്നാണ് 
ഹസീന ക്ലബ്. ക്ലബിന്റെ ചാരിറ്റി പ്രവർത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് “മെട്രോ കപ്പ് 2023 അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.

പത്രസമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ ഹസ്സൻ യാഫ, ജനറൽ കൺവീനർ ജാഫർ ബേങ്ങച്ചേരി, ട്രഷറർ സിഎം മുജീബ് മെട്രോ, സികെ ആസിഫ്, മുഹമ്മദലി പീടികയിൽ, ബഷീർ ബേങ്ങച്ചേരി എന്നിവർ പങ്കെടുത്തു

Post a Comment

Previous Post Next Post