ഫ്രീലാൻസ് ജീവനക്കാരിയാണ് ബലാൽസംഗത്തിന് ഇരയായത്. സുഹൃത്തിനെ കാണാൻ പോകുന്നതിനായി 'റാപ്പിഡോ' എന്ന റൈഡ് ഷെയറിംഗ് ആപ്ലിക്കേഷനിലാണ് യുവതി ബൈക്ക് ടാക്‌സി ബുക്ക് ചെയ്തത്. യാത്രക്കിടയില്‍ ഡ്രൈവറായ അറഫാത്ത് സുഹൃത്തിനെ വിളിച്ച് യുവതിയെപീഡിപ്പിക്കാനായി പദ്ധതിയിടുകയായിരുന്നു.
യുവതിയെ ഡ്രൈവറുടെ പെൺ സുഹൃത്തിന്റെ വീട്ടിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. പീഡന വിവരം പുറത്ത് വിടരുതെന്ന് പ്രതികൾ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
പിന്നീട് സുഹൃത്തുക്കളുടെ സഹായത്തോടെയാണ് പീഡനത്തിനിരയായ യുവതി ഇലക്ട്രോണിക്ക് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ടാക്സി ബുക്ക് ചെയ്ത വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്.
0 Comments