കാസറകോട് : ഡിസംബർ 28, 29, 30 തീയതികളിൽ കോഴിക്കോട് വെച്ച് നടക്കുന്ന ഇന്ത്യൻ നാഷണൽ ലീഗ് സംസ്ഥാന സമ്മേളനത്തിൻ്റെ പ്രചരണ ഭാഗമായി നാഷണൽ യൂത്ത് ലീഗ് കാസറകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന യൂത്ത് മീറ്റ് ബ്രോഷർ പ്രകാശനം തുറമുഖം വകുപ്പ് മന്ത്രിയും ഐ എൻ എൽ സംസ്ഥാന പ്രസിഡൻ്റുമായ അഹമ്മദ് ദേവർ കോവിൽ യുവ വ്യവസായ പ്രമുഖൻ ഫയാസ് ഉപ്പളയ്ക്ക് നൽകി കൊണ്ട് നിർവ്വഹിച്ചു.[www.malabarflash.com]
എൻ വൈ എൽ ജില്ലാ പ്രസിഡൻ്റ് ഹനീഫ് പി എച്ച് , ജില്ലാ ജനറൽ സെക്രട്ടറി ശാഹിദ് സി എൽ , ട്രഷറർ സാദിഖ് കടപ്പുറം , ഇ എൽ നാസിർ, സിദ്ധീഖ് ചെങ്കള, സുഹൈൽ തിരുത്തി തുടങ്ങിയ ഐ.എൻ.എൽ, എൻ.എൽ. യു നേതാക്കൾ സംബന്ധിച്ചു.
0 Comments