NEWS UPDATE

6/recent/ticker-posts

കൂവം അളക്കാനുള്ള നെല്ല് സംഭരിക്കാൻ നാട്ടികൃഷി

പാക്കം: പള്ളിപ്പുഴ പാക്കംപള്ളിപ്പുഴ തനത്തിൻകാൾ പുലിക്കോടൻ വലിയ വീട് താനത്തിങ്കാൽ തറവാടിൽ നടക്കാനിരിക്കുന്ന വയനാട്ടുകുലവൻ തെയ്യംകെട്ടിന് മുന്നോടിയായ കൂവം അളക്കൽ ചടങ്ങിനാവശ്യമായ നെല്ല് സംഭരിക്കുവാൻ നാട്ടികൃഷിക്ക് തുടക്കമിട്ടു.[www.malabarflash.com] 

ആഘോഷ കമ്മിറ്റി ചെയർമാൻ ശിവരാമൻ മേസ്ത്രി ഉദ്ഘാടനം ചെയ്തു. പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര ഭരണ സമിതി ജനറൽ സെക്രട്ടറി പി. പി. ചന്ദ്രശേഖരൻ, ട്രഷറർ പി. കെ. രാജേന്ദ്രനാഥ്‌, ആഘോഷ കമ്മിറ്റി കൺവീനർ പി.പ്രഭാകരൻ, ഖജാൻജി പി.വി.ബാബുരാജ്, വാർഡ് അംഗവും വനിത കമ്മിറ്റി ചെയർപേഴ്സനുമായ ജയശ്രീ പാക്കം, കൺവീനർ സുകുമാരി പാക്കം, തറവാട് സെക്രട്ടറി അനിരുദ്ധൻ, പാക്കം പ്രാദേശിക സമിതി പ്രസിഡന്റ് കൃഷ്ണൻ അമ്പലത്തിങ്കാൽ, സെക്രട്ടറി കുഞ്ഞികൃഷ്ണൻ മൂലയടുക്കം, കൃഷി കമ്മിറ്റി ചെയർമാൻ പി. ദാമോദരൻ , കൺവീനർ സി. കെ സത്യൻ, ധനശേഖരണ കമ്മിറ്റി പ്രസിഡന്റ് നാരായണൻ പുതിയ പുര, സെക്രട്ടറി സുകുമാരൻ, ആഘോഷ കമ്മിറ്റി വൈസ് ചെയർമാൻ രാഘവൻ നായർ എന്നിവർ പ്രസംഗിച്ചു. 

പുലിക്കോടൻ തറവാട് പ്രതിനിധികൾ, ആഘോഷ കമ്മിറ്റി അംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ,നാട്ടുകാർ പങ്കെടുത്തു. ഏപ്രിൽ 9 മുതൽ 11 വരെയാണിവിടെ തെയ്യം കെട്ടുത്സവം നടക്കുക.

Post a Comment

0 Comments