NEWS UPDATE

6/recent/ticker-posts

മികവ് തെളിയിച്ച കായിക താരങ്ങൾക്ക് അനുമോദനവും ജേഴ്സി വിതരണവും

പാലക്കുന്ന്: സംസ്ഥാന തല സ്കൂൾ കായിക മേളയിൽ പങ്കെടുക്കാൻ യോഗ്യത നേടിയവരെയും ജില്ല, ഉപജില്ല കായിക മേളയിൽ മികവ് തെളിയിച്ച അമ്പതോളം കുട്ടികളെയും ബേക്കൽ ഗവ. ഫിഷറീസ് ഹയർ സെക്കൻഡറി സ്കൂളിൽ പി.ടി.എ. യുടെ നേതൃത്വത്തിൽ അനുമോദിച്ചു.[www.malabarflash.com]


സബ് ജൂനിയർ ഫുട്ബോൾ അംഗങ്ങൾക്ക്‌ തിരുവക്കോളി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബും (ടാസ്ക്) ജൂനിയർ ഫുട്ബോൾ അംഗങ്ങൾക്ക്‌ 2010 പത്താം തരം പൂർവ വിദ്യാർഥി കൂട്ടായ്‌മയും ജേഴ്സികൾ വിതരണം ചെയ്തു. 

ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പി. ഹബീബ് റഹ്‌ മാൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡൻ്റ് വി. പ്രഭാകരൻ അധ്യക്ഷനായി. പ്രിൻസിപ്പൽ ജെ.ബി നിഷ, വികസന സമിതി വർക്കിങ് ചെയർമാൻ കെ.ജി.അച്യുതൻ, എസ്.എം.സി. ചെയർമാൻ കെ.വി. ശ്രീധരൻ, സി.കെ. വേണു, മദർ പിടിഎ പ്രസിഡന്റ് സിന്ധുകുമാരൻ, പ്രഥമാധ്യാപിക വി. തങ്കമണി എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments