NEWS UPDATE

6/recent/ticker-posts

അധിക സമയവും റീല്‍സിനായി ചിലവിടുന്നു; തമിഴ്‌നാട്ടില്‍ യുവാവ് ഭാര്യയെ കൊലപ്പെടുത്തി

ചെന്നൈ: സാമൂഹിക മാധ്യമങ്ങളില്‍ ചിത്രങ്ങളും വീഡിയോകളും പങ്കുവെക്കാന്‍ അധിക സമയം ചിലവഴിച്ചുവെന്ന കാരണത്താല്‍ യുവാവ് ഭാര്യയെ കൊലപ്പെടുത്തി. തമിഴ്നാട്ടിലെ തിരുപ്പൂര്‍ ജില്ലയിലാണ് സംഭവം.ദിണ്ടുഗലില്‍ നിന്നുള്ള അമിര്‍തലിംഗം(38) ആണ് ഭാര്യ ചിത്രയെ കൊലപ്പെടുത്തിയത്.[www.malabarflash.com]

വിവാഹം കഴിച്ച് തിരുപ്പൂരിലെ സെല്ലം നഗറിലാണ് ഇവര്‍ താമസിച്ചിരുന്നത്. തെന്നം പാളയം പച്ചക്കറി മാര്‍ക്കറ്റില്‍ ദിവസ വേതന തൊഴിലാളിയായി ജോലി ചെയ്തു വരികയായിരുന്നു അമിര്‍തലിംഗം. ഒരു ഗാര്‍മെന്റ് ഫാക്ടറിയില്‍ ജോലി ചെയ്തിരുന്ന ചിത്ര, ടിക് ടോക്കിലും ഇന്‍സ്റ്റാഗ്രാമിലും നിരന്തരം റീലുകള്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിന്‍രെ പേരില്‍ അമിര്‍തലിംഗം ചിത്രയുമായി എന്നും വഴക്കിട്ടിരുന്നു.

കൂടുതല്‍ ഫോളോവേഴ്സും കോണ്‍ടാക്റ്റുകളും നേടിയ ചിത്ര അഭിനയ ജീവിതം തുടരാന്‍ തീരുമാനിച്ചു. രണ്ടുമാസം മുമ്പ് ചെന്നൈയിലേക്ക് പോയ ചിത്ര, കഴിഞ്ഞയാഴ്ച മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ മടങ്ങിയെത്തി. ചടങ്ങിന് ശേഷം ചെന്നൈയിലേക്ക് പോകാന്‍ ഒരുങ്ങുകയായിരുന്ന യുവതിയെ അമൃതലിംഗം തടയുകയിരുന്നു.

ഞായറാഴ്ച രാത്രി ഇരുവരും തമ്മില്‍ ഇക്കാര്യത്തില്‍ തര്‍ക്കമുണ്ടായി. തുടര്‍ന്ന് അമൃതലിംഗം ചിത്രയെ ഷാള്‍ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചു. അവര്‍ ബോധംകെട്ടുവീണപ്പോള്‍ അമൃതലിംഗം പരിഭ്രാന്തനായി വീട്ടില്‍നിന്നു ഇറങ്ങിപ്പോയി. ചിത്രയെ മര്‍ദിച്ച വിവരം മകളെ അറിയിച്ചു. മകള്‍ എത്തി പരിശോധിച്ചപ്പോള്‍ ചിത്രയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

Post a Comment

0 Comments