NEWS UPDATE

6/recent/ticker-posts

ഓര്‍ഡര്‍ ചെയ്ത പൊറോട്ട മറ്റൊരാള്‍ക്ക് നല്‍കി; ഹോട്ടലുടമയ്ക്ക് തല്ല്

തളിപ്പറമ്പ്: ഹോട്ടലില്‍ എത്തി ഓര്‍ഡര്‍ ചെയ്ത പൊറോട്ട മറ്റൊരാൾക്ക് നൽകിയതിന്‍റെ പേരിൽ ഹോട്ടലുടമയെയും സഹായിയെയും മര്‍ദ്ദിച്ചു. കണ്ണൂര്‍ തളിപ്പറമ്പില്‍ ഒക്ടോബര്‍ നാലിനായിരുന്നു സംഭവം. രണ്ടുപേർക്കെതിരെ പോലീസ് കേസെടുത്തു. കപ്പാലത്തെ പഞ്ചാര സുബൈർ, ഞാറ്റുവയലിലെ റഷീദ് എന്നിവർക്കെതിരെയാണ് കേസ്.[www.malabarflash.com]


ഞാറ്റുവയൽ ഫാത്തിമ മൻസിൽ അക്ബറിന്റെ പരാതിയിലാണ് കേസ്. ഒക്ടോബര്‍ നാലിന് രാത്രി 9.15 ന് ഞാറ്റുവയലിൽ അക്ബർ നടത്തുന്ന പൊറോട്ട സെന്ററിൽ അതിക്രമിച്ച് കടന്ന് അക്ബറിനെയും ജോലിക്കാരൻ സദ്ദാമിനേയും മർദ്ദിച്ചതായാണ് പരാതി.

തന്റെ ഓർഡർ പരിഗണിക്കാതെ പിന്നാലെ വന്ന ആൾക്ക് പൊറോട്ട നൽകിയെന്നാരോപിച്ചായിരുന്നു മർദ്ദനം. പ്രതികള്‍ മദ്യലഹരിയിലായിരുന്നു എന്നാണ് പോലീസ് പറയുന്നത്. ഇവരെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി പോലീസ് അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു.

Post a Comment

0 Comments