Top News

ലോകകപ്പ് ജ്വരം; പുള്ളാവൂർ പുഴയിലെ കട്ടൗട്ട് ഏറ്റെടുത്ത് ഫിഫയും; ഫുട്ബോൾ പ്രേമികൾ ആവേശത്തിൽ

കോഴിക്കോട്: ലോകകപ്പ് ഫുട്ബോൾ പടിവാതിൽക്കൽ എത്തിയതോടെ ലോകമെങ്ങും ഫുട്ബോൾ ജ്വരം അലയടിക്കുകയാണ്. ഇഷ്ടതാരങ്ങളുടെ കട്ടൗട്ടുകൾ ഉയർത്തിയും പതാകകൾ സ്ഥാപിച്ചും ഫുട്ബോൾ ആരാധകർ ആവേശത്തിമർപ്പിലാണ്. ഇതിനിടയിലാണ് കേരളത്തിലെ ഒരു കട്ടൗട്ട് ലോകതലത്തിൽ ശ്രദ്ധയാകർഷിക്കുന്നത്.[www.malabarflash.com]

കോഴിക്കോട് പുള്ളാവൂര്‍ പുഴയില്‍ ഫുട്ബോൾ ആരാധകർ സ്ഥാപിച്ച അർജന്റീന, ബ്രസീൽ, പോർച്ചുഗൽ താരങ്ങളുടെ കട്ടൗട്ടാണ് അനുദിനം വാർത്തകളിൽ നിറയുന്നത്. 

കട്ടൗട്ട് എടുത്ത്മാറ്റുന്നത് സംബന്ധിച്ച് കേരളത്തിൽ വിവാദങ്ങൾ കൊഴുക്കുന്നതിനിടെ കട്ടൗട്ട് ഏറ്റെടുത്ത് ഒടുവിൽ ഫിഫയും രംഗത്തെത്തി. ലോകകപ്പ് ഫുട്‌ബോൾ ജ്വരം കേരളത്തെ പിടിച്ചുലച്ചു എന്ന തലക്കെട്ടോടെ കട്ടൗട്ടിന്റെ ചിത്രം ട്വീറ്ററിൽ പങ്കുവെച്ചിരിക്കുകയാണ് ഫിഫ.


Post a Comment

Previous Post Next Post