പാലക്കാട്: ഖത്തറിൽ ആരംഭിച്ച ഫുട്ബോൾ ലോകകപ്പിന് പിന്തുണ പ്രഖ്യാപിച്ച് ഒലവക്കോട് ഫുട്ബോള്‍ പ്രേമികളുടെ റാലിക്കിടെയുണ്ടായ കല്ലേറില്‍ രണ്ട് പോലീസുകാര്‍ക്ക് പരിക്ക്. ടൗണ്‍ നോര്‍ത്ത് സ്റ്റേഷനിലെ എഎസ്ഐ മോഹന്‍ദാസ്, സിപിഒ സുനില്‍കുമാര്‍ എന്നിവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.[www.malabarflash.com]
വിവിധ ടീമുകളുടെ ജഴ്‍സി ധരിച്ചാണ് ആളുകൾ എത്തിയിരുന്നത്. റാലി അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കത്തിനിടെ സംഘര്‍ഷം ഉടലെടുക്കുകയായിരുന്നു. ഫുട്ബോള്‍ പ്രേമികളെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിവീശി. റാലിയില്‍ പങ്കെടുത്ത 40 പേരെ കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു.
0 Comments