NEWS UPDATE

6/recent/ticker-posts

പ്രവൃത്തി പരിചയമേളക്കിടെ പന്തൽ തകർന്നുവീണു; നിരവധി കുട്ടികൾക്ക് പരിക്ക്

കാസർകോട്: മഞ്ചേശ്വരം ബേക്കൂരിൽ പ്രവൃത്തി പരിചയമേളക്കിടെ പന്തൽ തകർന്ന് വീണ് മുപ്പതോളം കുട്ടികൾക്ക് പരിക്ക്. രണ്ട് അധ്യാപകർക്ക് ഗുരുതരമായി പരിക്കേറ്റതായാണ് വിവരം. ഇവരെ മംഗലാപുരത്തെ ആശുപത്രിയിലെത്തിച്ചു.[www.malabarflash.com]


പരിക്കേറ്റ കുട്ടികളെ മംഗൽപാടിയിലുള്ള താലൂക്ക് ആശുപത്രിയിലും തൊട്ടടുത്തുള്ള ആശുപത്രിയിലും പ്രവേശിച്ചു. രണ്ട് അധ്യാപകരുടെ തലയ്ക്കാണ് പരിക്കേറ്റിട്ടുള്ളത്.

പന്തൽ നിർമ്മാണത്തിലെ അപാകതയാണ് തകർന്നു വീഴാൻ കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഉച്ചഭക്ഷണത്തിന്റെ സമയം ആയതിനാൽ തന്നെ പല കുട്ടികളും ഭക്ഷണശാലയിലായിരുന്നു. അതുകൊണ്ട് തന്നെ അപകടത്തിന്റെ തോത് കുറഞ്ഞത് എന്ന് ദൃക്സാക്ഷികൾ പറയുന്നു.

Post a Comment

0 Comments