Top News

എട്ടു വയസ്സുകാരിയെ പീഡിപ്പിച്ച് നാടുവിട്ടു; പ്രതിയെ യുഎഇയിലെത്തി പിടികൂടി

അജ്മാന്‍: എട്ടു വയസ്സുകാരിയെ പീഡിപ്പിച്ച് നാടുവിട്ട പ്രതിയെ ഇന്റര്‍പോളിന്റെ സഹായത്തോടെ യുഎഇയില്‍ നിന്ന് പിടികൂടി. തിരുവനന്തപുരം പള്ളിക്കല്‍ സ്വദേശി ഫെബിനാണ് (23) പിടിയിലായത്. അജ്മാനില്‍ നിന്ന് പിടികൂടിയ പ്രതിയെ കേരള പൊലീസിന് കൈമാറി.[www.malabarflash.com]


തിരുവനന്തപുരം റൂറല്‍ ഡിസിആര്‍ബി ഡിവൈ എസ് പി വിജുകുമാര്‍, ഇന്‍സ്‌പെക്ടര്‍ ശ്രീജേഷ്, ക്രൈംബ്രാഞ്ച് സബ് ഇന്‍സ്‌പെക്ടര്‍ സന്തോഷ് എന്നിവരടങ്ങുന്ന സംഘമാണ് യുഎഇയിലെത്തി നിയമ നടപടികള്‍ പൂര്‍ത്തീകരിച്ചത്. 

2018ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ട്യൂഷന്‍ ക്ലാസിന് പോകുന്ന പെണ്‍കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് പ്രതി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെ പെരുമാറ്റത്തില്‍ വ്യത്യാസം അനുഭവപ്പെട്ടതോടെ സ്‌കൂള്‍ ടീച്ചര്‍ ചോദിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്.

സ്‌കൂള്‍ അധികൃതര്‍ ഇക്കാര്യം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ അറിയിച്ചു. ഇവര്‍ പോലീസിലെ വിവരം അറിയിച്ചു. കേസ് രജിസ്റ്റര്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഇതിനിടെ പ്രതി വിദേശത്തേക്ക് കടന്നു. തുടര്‍ന്ന് പ്രതിക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതോടെയാണ് ഇന്റര്‍പോളിന്റെ സഹായം തേടിയത്.

Post a Comment

Previous Post Next Post