NEWS UPDATE

6/recent/ticker-posts

പ്രവാസികള്‍ക്ക് ആശ്വാസം; കണ്ണൂരിലേക്ക് പുതിയ വിമാന സര്‍വീസ് ചൊവ്വാഴ്ച മുതല്‍

ദുബൈ: ദുബൈയില്‍ നിന്ന് കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് എയര്‍ ഇന്ത്യ എക്സ്പ്രസ് പുതിയ സര്‍വീസ് തുടങ്ങുന്നു. നവംബര്‍ ഒന്ന് മുതലായിരിക്കും സര്‍വീസ് ആരംഭിക്കുകയെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വൃത്തങ്ങള്‍ അറിയിച്ചു. നിലവില്‍ ഗോ ഫസ്റ്റ് എയര്‍ലൈന്‍ മാത്രമാണ് ദുബൈയില്‍ നിന്ന് കണ്ണൂരിലേക്ക് നേരിട്ട് സര്‍വീസ് നടത്തുന്നത്.[www.malabarflash.com]


ആഴ്ചയില്‍ നാല് ദിവസമായിരിക്കും എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ദുബൈ - കണ്ണൂര്‍ സര്‍വീസ്. ചൊവ്വ, വ്യാഴം, ശനി, ഞായര്‍ ദിവസങ്ങളില്‍ യുഎഇ സമയം വൈകുന്നേരം 6.40ന് ദുബൈയില്‍ നിന്ന് പുറപ്പെടുന്ന ഐ.എക്സ് 748 വിമാനം ഇന്ത്യന്‍ സമയം രാത്രി 11.50ന് കണ്ണൂരിലെത്തും. തിരികെ തിങ്കള്‍, ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ ഇന്ത്യന്‍ സമയം രാത്രി 12.50ന് കണ്ണൂരില്‍ നിന്ന് പുറപ്പെടുന്ന ഐ.എക്സ് 747 വിമാനം യുഎഇ സമയം പുലര്‍ച്ചെ 3.15ന് ദുബൈയില്‍ എത്തും. ദുബൈയില്‍ നിന്ന് കണ്ണൂരിലേക്ക് 300 ദിര്‍ഹം മുതലാണ് ടിക്കറ്റ്. അഞ്ച് കിലോ അധിക ലഗേജും അനുവദിക്കും.

കണ്ണൂരില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ഏക രാജ്യാന്തര സര്‍വീസ് നേരത്തെ നിര്‍ത്തലാക്കിയത് പ്രവാസികള്‍ക്ക് വലിയ നിരാശയാണുണ്ടാക്കിയത്. അതുകൊണ്ടുതന്നെ ഇപ്പോള്‍ പ്രഖ്യാപിച്ച പുതിയ സര്‍വീസ് നല്‍കുന്ന ആശ്വാസം ചെറുതല്ല. നിലവില്‍ ഷാര്‍ജയില്‍ നിന്നാണ് കണ്ണൂരിലേക്ക് പ്രവാസികള്‍ യാത്ര ചെയ്യുന്നത്. ദുബൈ - കണ്ണൂര്‍ സര്‍വീസിന് പുറമെ ആന്ധ്രാപ്രദേശിലെ വിജയവാഡയില്‍ നിന്ന് ഷാര്‍ജയിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ പുതിയ സര്‍വീസിനും അടുത്ത ദിവസങ്ങളില്‍ തുടക്കമാവും.

Post a Comment

0 Comments