Top News

എം.ബി.രാജേഷിന് ‘പുതിയ മുഖം’; 30 വർഷമായി മുഖമുദ്രയായ താടി ഉപേക്ഷിച്ചു

പാലക്കാട്: മന്ത്രി എം.ബി.രാജേഷിനു പുതിയ മുഖം എന്നെഴുതിയാൽ പാർട്ടിക്കാർ തിരുത്തും; രാജേഷിന് എന്നും ഒരു മുഖമേയുള്ളൂ എന്നു പറയും. 30 വർഷമായി മുഖമുദ്രയായ താടി ഉപേക്ഷിച്ചാണ് രാജേഷ് പുതിയ മുഖം സ്വീകരിച്ചത്. മന്ത്രി തന്നെയാണു സമൂഹമാധ്യമത്തിലൂടെ ‘മേക്ക് ഓവർ’ വെളിപ്പെടുത്തിയത്.[www.malabarflash.com]

താടി നരയ്ക്കുന്നതനുസരിച്ചു മുടി നരയ്ക്കുന്നില്ല, രണ്ടു നരകളും രണ്ടു വഴിക്കു പോകുന്നതിന്റെ പ്രതിസന്ധി ഒഴിവാക്കാനാണു താടി വടിച്ചത്. ഒറ്റപ്പാലം എൻഎസ്എസ് കോളജിൽ ഡിഗ്രിക്ക് പഠിക്കുന്ന കാലം മുതൽ രാജേഷിന് താടിയുണ്ട്. നാട്ടുകാർ ഇപ്പോഴാണു കാണുന്നതെങ്കിലും കോവിഡ് സമയത്തു താടിയെടുത്തിരുന്നു. ക്വാറന്റീൻ കഴിഞ്ഞു പുറത്തിറങ്ങുമ്പോഴേക്കും പഴയ താടിക്കാരനായതിനാൽ ആരുമറിഞ്ഞില്ലെന്നു മാത്രം.

Post a Comment

Previous Post Next Post