NEWS UPDATE

6/recent/ticker-posts

ഉദ്യോ​ഗസ്ഥരുടെ ഇഷ്ടത്തിനനുസരിച്ച് തുള്ളുന്നവരല്ല ഇടതുപക്ഷ മന്ത്രിമാർ; മന്ത്രി റിയാസ്

കാസർകോട്: മന്ത്രിമാരെ വഷളാക്കാൻ കുറേ അവതാരങ്ങൾ വരുമെന്നും മന്ത്രിമാരെ വഷളാക്കുന്നത് ഇത്തരം അവതാരങ്ങളായ ഉദ്യോഗസ്ഥരാണെന്നുമുള്ള കാസർകോട് എംപി രാജ്മോഹൻ ഉണ്ണിത്താന്റെ പ്രസംഗത്തിൽ ഇടപെട്ട് മറുപടി നൽകി പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ്. 

 "അവതാരങ്ങൾക്ക് അവതാര ലക്ഷ്യമുണ്ട്. അവർ അടുത്ത ഭരണം വരുമ്പോൾ അവരെ പിടിക്കും. അത് അവരുടെ സ്ഥിരം ജോലിയാണ്. വാദിയെ പ്രതിയാക്കണോ പ്രതിയെ വാദിയാക്കാണോ എന്തിനും അവർ തയ്യാറാണ്. അതുകൊണ്ട് മന്നവേന്ദ്രാ വിളങ്ങുന്നു ചന്ദ്രനെപ്പോലെ നിൻമുഖം എന്ന് പറഞ്ഞ് ആളുകളെ സ്തുതി പാടുന്ന ഈ പണി അവസാനിപ്പിക്കണം" എന്നായിരുന്നു ഉണ്ണിത്താൻ പറഞ്ഞത്. 

 ഇതിനിടെ വേദിയിലിരുന്ന മന്ത്രി റിയാസ് തനിക്കൊരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞു. എംപി അനുവാദവും നൽകി. തുടർന്നായിരുന്നു റിയാസിന്റെ മറുപടി. "ഉണ്ണിത്താൻ പറഞ്ഞത് ശരിയാണ്. എന്നാൽ ഉദ്യോഗസ്ഥർ പറയുന്നതുപോലെ കുഴിയിൽ ചാടുകയോ വീഴുകയോ ചെയ്യുന്നവരല്ല ഇടത് മന്ത്രിമാരെന്ന് മനസിലാക്കുന്നത് നന്നായിരിക്കും" റിയാസ് പറഞ്ഞു. ഇതിനുശേഷം അദ്ദേഹം തന്‍റെ ഇരിപ്പിടത്തിലേക്ക് മടങ്ങിപ്പോയി. സംഭവത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. 

Post a Comment

0 Comments