മഞ്ചേരി: 70 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം അടിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്ത കേസില്‍ ആറുപേർകൂടി അറസ്റ്റില്‍. പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശികളായ കല്ലുരിക്കൽവീട്ടിൽ അബ്ദുൽ അസീസ് (26), കോഴിപള്ളിയാളി വീട്ടിൽ അബ്ദുൽ ഗഫൂർ (38), കൊങ്ങശ്ശേരി വീട്ടിൽ അജിത് കുമാർ (44), കലസിയിൽ വീട്ടിൽ പ്രിൻസ് (22), ചോലക്കുന്ന് വീട്ടിൽ ശ്രീക്കുട്ടൻ (20), പാലക്കാട് കരിമ്പുഴ സ്വദേശി എളയേടത്തു വീട്ടിൽ അബ്ദുൽ മുബഷിർ (20) എന്നിവരെയാണ് മഞ്ചേരി പോലീസ് പിടികൂടിയത്.[www.malabarflash.com]
ആഗസ്റ്റ് 19ന് നറുക്കെടുത്ത നിർമൽ ഭാഗ്യക്കുറി ടിക്കറ്റിന് മഞ്ചേരി മുള്ളമ്പാറ സ്വദേശിക്ക് ഒന്നാം സമ്മാനം ലഭിച്ചിരുന്നു. സമ്മാനത്തുക കൈപ്പറ്റാൻ ഒരു മാസമായിട്ടും ഇയാള്‍ ടിക്കറ്റ് സമര്‍പ്പിച്ചിരുന്നില്ല.
ആഗസ്റ്റ് 19ന് നറുക്കെടുത്ത നിർമൽ ഭാഗ്യക്കുറി ടിക്കറ്റിന് മഞ്ചേരി മുള്ളമ്പാറ സ്വദേശിക്ക് ഒന്നാം സമ്മാനം ലഭിച്ചിരുന്നു. സമ്മാനത്തുക കൈപ്പറ്റാൻ ഒരു മാസമായിട്ടും ഇയാള്‍ ടിക്കറ്റ് സമര്‍പ്പിച്ചിരുന്നില്ല.
സര്‍ക്കാര്‍ നികുതി കഴിച്ച് 43 ലക്ഷം രൂപയാണ് ലഭിക്കേണ്ടിയിരുന്നത്. എന്നാൽ, ടിക്കറ്റിന് 43 ലക്ഷത്തിൽ കൂടുതൽ പണം നൽകാമെന്ന് വാഗ്ദാനം ചെയ്ത് സ്വകാര്യ ബാങ്ക് ഉദ്യോഗസ്ഥർ എന്ന വ്യാജേന പ്രതികൾ ടിക്കറ്റ് ഉടമയെ സമീപിച്ചു. ഇതനുസരിച്ച് പരാതിക്കാരന്‍റെ മകനും മറ്റും പണം കൈപ്പറ്റാന്‍ വ്യാഴാഴ്ച രാത്രി 10.30ഓടെ ടിക്കറ്റുമായി കച്ചേരിപ്പടിയിലെത്തി. രണ്ട് കാറിലും ഒരു ബൈക്കിലുമായി വന്ന പ്രതികൾ ടിക്കറ്റ് സ്കാൻ ചെയ്യാനാണെന്ന വ്യാജേന ടിക്കറ്റുമായി വന്നവരെ വാഹനത്തിനകത്തേക്ക് കയറ്റി മാരകമായി പരിക്കേൽപിച്ച് ടിക്കറ്റ് കവരുകയായിരുന്നു.
Post a Comment