Top News

തമിഴ് യുവനടി ഫ്‌ളാറ്റിൽ മരിച്ച നിലയിൽ

ചെന്നൈ: തമിഴ് യുവനടി ദീപ ഫ്‌ളാറ്റിൽ മരിച്ച നിലയിൽ. ചെന്നൈയിലെ അപാർട്‌മെന്റിലാണ് ഞായറാഴ്ച  ഉച്ചയ്ക്ക് നടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പോലീസ് സംശയിക്കുന്നത്.[www.malabarflash.com]


നിരവധി ടെലിവിഷൻ ഷോകളിലും തമിഴ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട് 29കാരിയായ ദീപ. പോളിന്‍ ജെസീക്ക എന്നാണ് യഥാർത്ഥ പേര്. ചെന്നൈ വിരുഗമ്പാക്കത്തെ സ്വകാര്യ അപാർട്ടമെന്റിലാണ് മരിച്ച നിലയിൽ നടിയെ കണ്ടെത്തിയത്. വീട്ടുകാർ നടിയുടെ മൊബൈലിലേക്ക് വിളിച്ചിട്ടും എടുക്കാതെയായതോടെയാണ് സുഹൃത്തിനെ വിവരം അറിയിച്ചത്. തുടർന്ന് സുഹൃത്ത് ഫ്‌ളാറ്റിൽ എത്തിയപ്പോഴായിരുന്നു മരിച്ച നിലയിൽ കണ്ടെത്തിയത്.

പ്രണയപരാജയമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് സംശയിക്കുന്നുണ്ട്. കുറച്ചു ദിവസങ്ങളായി വീട്ടിൽനിന്നു മാറിയാണ് താമസം. ഫ്‌ളാറ്റിൽ ഒറ്റയ്ക്കായിരുന്നു താമസം. വീട്ടുകാരോട് സംസാരവും കുറവായിരുന്നു.

ഈ വർഷം ആദ്യത്തിൽ റിലീസ് ചെയ്ത വൈദയിലെ ചെറിയ വേഷത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. നടൻ വിശാൽ നായകനാകുന്ന തുപ്പറിവാളനിലും പ്രധാന വേഷത്തിലെത്തിയിരുന്നു. നിരവധി ടിവി ഷോകളും ചെയ്തിട്ടുണ്ട്.

ഗാനരചയിതാവ് കബിലന്റെ മകളും ഫാഷൻ ഡിസൈനറുമായ തൂരിഗൈയിയുടെ മരണത്തിനു പിന്നാലെയാണ് തമിഴ് ചലച്ചിത്രരംഗത്തെ ഞെട്ടിച്ച് മറ്റൊരു മരണം കൂടി റിപ്പോർട്ട് ചെയ്യുന്നത്. ഇഷ്ടമില്ലാത്തയാളെ വിവാഹം കഴിക്കാൻ നിർബന്ധിച്ചതിൽ മനംനൊന്തായിരുന്നു ആത്മഹത്യയെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി യുവതി വിഷാദരോഗത്തിന് അടിമയായിരുന്നുവെന്ന് സുഹൃത്തും വെളിപ്പെടുത്തിയിരുന്നു.

Post a Comment

Previous Post Next Post