Top News

ഷോര്‍ട്ട് ഫിലിമില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് യുവതിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍

ആലപ്പുഴ: ഷോര്‍ട്ട് ഫിലിമില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് യുവതിയെ കായംകുളത്തുവെച്ച് ബലാത്സംഗം ചെയ്ത യുവാവ് അറസ്റ്റില്‍. കോട്ടയം പെരുമ്പായിക്കോട് സ്വദേശി ശരത് ബാബുവാണ് അറസ്റ്റിലായത്.[www.malabarflash.com]


ഷോര്‍ട്ട് ഫിലിമില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് ശരത് ബാബു കരുനാഗപ്പള്ളി സ്വദേശിനിയായ യുവതിയെ പറഞ്ഞു വിശ്വസിപ്പിക്കുകയായിരുന്നു. സിനിമയ്ക്കുള്ള സ്‌ക്രിപ്റ്റ് പറഞ്ഞുകൊടുക്കാമെന്ന് പറഞ്ഞ് യുവതിയെ കായംകുളത്തെ ലോഡ്ജില്‍ വിളിച്ചുവരുത്തിയ ശേഷം പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.

കരുനാഗപ്പള്ളി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് കായംകുളം പോലീസിന് കൈമാറുകയായിരുന്നു. പ്രതിയെ കോട്ടയത്തുനിന്നാണ് കായംകുളം പോലീസ് അറസ്റ്റ് ചെയ്തത്.

Post a Comment

Previous Post Next Post