തണ്ണിമത്തന്‍ കയറ്റുമതിയുടെ മറവില്‍, 7,65,000 ആംഫെറ്റാമിന്‍ ഗുളികകളാണ് കടത്താൻ ശ്രമിച്ചത്. മയക്കുമരുന്ന് ഗുളികകള്‍ തണ്ണിമത്തന്റെ അകത്ത് നിറച്ച് ഒളിപ്പിച്ചുകടത്തുവാനായിരുന്നു ശ്രമമെന്ന് ജിഡിഎന്‍സി വക്താവ് മേജര്‍ മുഹമ്മദ് അല്‍ നുജൈദിയെ ഉദ്ധരിച്ച് സൗദി പ്രസ് ഏജന്‍സി (എസ്പിഎ) അറിയിച്ചു.
മയക്കുമരുന്ന് കടത്ത് സംഘങ്ങളുടെ ഇടപാടുകളെക്കുറിച്ച് സുരക്ഷാസേനയുടെ ജാഗ്രതയോടെയുള്ള നിരീക്ഷണ ഫലമായി മയക്കുമരുന്നുകളുടെ വന്‍ശേഖരം പിടികൂടുന്നതിനും അറസ്റ്റ് ചെയ്യുന്നതിനും സാധിച്ചുവെന്ന് മേജര്‍ അല്‍ നുജൈദി പറഞ്ഞു. പ്രതികളെ അറസ്റ്റ് ചെയ്ത് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
സിറിയയില്‍ നിന്നും ലെബനനില്‍ നിന്നും അനധികൃതമായി കയറ്റുമതി ചെയ്ത ക്യാപ്റ്റഗണ്‍, ആംഫെറ്റാമിന്‍ ഗുളികകള്‍ സൗദി അധികൃതര്‍ അടുത്തിടെ പിടികൂടിയിരുന്നു. തലസ്ഥാനമായ റിയാദില്‍ സൗദി അറേബ്യ സുരക്ഷാസേന 7,00,000 ആംഫെറ്റാമൈന്‍ ഗുളികകള്‍ പിടിച്ചെടുത്തതായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ (ജിഡിഎന്‍സി) കഴിഞ്ഞ ബുധനാഴ്ച വ്യക്തമാക്കിയിരുന്നു.
0 Comments