Top News

പുതിയ കാരവാൻ സ്വന്തമാക്കി മോഹൻലാൽ

സൂപ്പര്‍താരം മോഹൻലാലിന്‍റെ വാഹനങ്ങള്‍ പ്രശസ്തമാണ്. മമ്മൂട്ടിയുടെ അത്രയും കടുത്ത വാഹനപ്രേമിയല്ലെങ്കിലും മികച്ച വാഹനങ്ങളാണ് അദ്ദേഹത്തിന്റെ ഗാരേജിനെ സമ്പന്നമാക്കുന്നത്.[www.malabarflash.com]

ടൊയോട്ട വെല്‍ഫയര്‍, മെഴ്‌സിഡീസ് ബെന്‍സ്, ടൊയോട്ട ഇന്നോവ ഉള്‍പ്പെടെയുള്ള മോഡലുകള്‍ ഇതിൽ ഉൾപ്പെടും. ഈ വാഹനങ്ങള്‍ക്കിടയിലേക്ക് പുതിയ ഒരു താരത്തെ കൂടി അദ്ദേഹം എത്തിച്ചിരിക്കുകയാണ്. 

ഹോട്ടൽ മുറിയുടെ ആഡംബര സൗകര്യങ്ങളെല്ലാമുള്ള പുതിയ കാരവാന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്. ഇന്ത്യയിലെ മുന്‍നിര വാണിജ്യ വാഹന നിര്‍മാതാക്കളായ ഭാരത് ബെന്‍സിന്റെ 1017 ബസ് ഷാസിയിലാണ് ബ്രൗണ്‍ നിറത്തിലുള്ള കാരവാന്‍ ഒരുക്കിയിരിക്കുന്നത്. കിടപ്പുമുറി ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളുമായാണ് ഈ വാഹനം ഒരുക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

Post a Comment

Previous Post Next Post