ഉദുമ: അകാലത്തില്‍ വിട്ടുപിരിഞ്ഞ കോട്ടിക്കുളം ഗ്രീന്‍ സ്റ്റാര്‍ ക്ലബ്ബ് അംഗം മുസ്തഫയുടെ സ്മരണാര്‍ത്ഥം ഉദുമ ഗ്രാമ പഞ്ചായത്തിലെ 13-ാം വാര്‍ഡിലെ അങ്കക്കളരി അംഗണ്‍വാടിയിലെ 25 ഓളം കുട്ടികള്‍ക്ക് പ്ലേ യൂണിഫോം നല്‍കി.[www.malabarflash.com]
ക്ലബ്ബ് വൈസ് ചെയര്‍മാന്‍ ഇക്ബാല്‍ കവിത വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. ക്ലബ്ബ് പ്രസിഡന്റ് എ കെ മുഹമ്മദ് അധ്യക്ഷത വഹിച്ചു.
വാര്‍ഡ് മെമ്പര്‍ ഹാരീസ് അങ്കക്കളരി, ബി എം എ മുഹമ്മദ്, സെമീര്‍, അഷറഫ് എ കെ, ഹംസ എ കെ, റഹ്മത്ത്, റഷീദ് എന്നിവര്‍ സംസാരിച്ചു.
ക്ലബ്ബ് സെക്രട്ടറി ഷാജിബ് സ്വാഗതവും അംഗണ്‍വാടി വര്‍ക്കര്‍ കാര്‍ത്യായണി നന്ദിയും പറഞ്ഞു.
Post a Comment