Top News

എ.ടി.എമ്മിൽ നിറക്കാനുള്ള മൂന്ന് കോടിയോളം രൂപയുമായി മുങ്ങി; വാൻ ഡ്രൈവറും കൂട്ടാളികളും അറസ്റ്റിൽ

മുംബൈ: എ.ടി.എമ്മിൽ നിറക്കുന്നതിന് കൊണ്ടുപോയ മൂന്നുകോടിയോളം രൂപയുമായി മുങ്ങിയ വാൻ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. ഉദയ്ബോൻ സിങ് സഹായികളായ ആകാശ് യാദവ്, ഓംപ്രകാശ് സിങ് എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്നും 2.25കോടി കണ്ടെടുത്തതായി പോലീസ് അറിയിച്ചു.[www.malabarflash.com]


സെപ്റ്റംബർ അഞ്ചിന് ഗൊരെഗാവ് യൂനിയൻ ബാങ്കിന്റെ എ.ടി.എമ്മിൽ പണം നിക്ഷേപിക്കാനെത്തിയപ്പോൾ പ്രതി വാനുമായി കടന്നുകളയുകയായിരുന്നു. വാനിൽ ജി.പി.എസ് സംവിധാനമുണ്ടെന്ന് മനസിലായതോടെ വാൻ പിറമൽ നഗറിൽ ഉപേക്ഷിച്ച ഇയാൾ പണവുമായി രക്ഷപ്പെട്ടു. മാസങ്ങൾക്ക് മുമ്പ് സ്വകാര്യ കമ്പനിയാണ് ഇയാളെ ബാങ്കുകളിൽ നിന്നും എ.ടി.എംലേക്ക് പണം കൊണ്ടുപോകുന്നതിനായ് ജോലിയിൽ നിയമിച്ചത്.

പ്രതികൾക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും തട്ടിക്കൊണ്ടുപോവൽ, കവർച്ച, കൊലപാതകശ്രമം തുടങ്ങിയ കേസുകളിൽ ഇവർ പ്രതികളാണെന്നും പോലീസ് അറിയിച്ചു. ബാക്കി പണം കണ്ടെത്താനുള്ള ശ്രമം നടന്നു വരികയാണെന്നും പൊലീസ് പറഞ്ഞു.

Post a Comment

Previous Post Next Post