ഉദുമ: നാലര പതിറ്റാണ്ട് മുൻപ് ഉദുമ ഗവ. ഹൈസ്കൂളിൽ എസ്.എസ്.എൽ. സി. ബാച്ചിൽ കൂടെ പഠിച്ചു പടിയിറങ്ങിയവർ ആദ്യമായി കൂട്ടായ്മ രൂപത്തിൽ കണ്ടുമുട്ടിയപ്പോൾ അത് ആകാംക്ഷയും, പുതുമയും ഒപ്പം ചമ്മലും അനുഭവപ്പെട്ട സമ്മിശ്ര വികാരമായിരുന്നു. തിരിച്ചറിയാൻ പോലും പലർക്കും സമയമെടുത്തു.[www.malabarflash.com]
നിരവധി പൂർവ വിദ്യാർഥി കൂട്ടായ്‌മകൾ ഈ സ്കൂളിന്റെ പേരിൽ ഉണ്ടെങ്കിലും അവയിൽ ഏറ്റവും പ്രായം കൂടിയ മുൻവിദ്യാർഥി സംഗമമെന്ന മികവ് ഇവർ സ്വന്തമാക്കി. ജില്ലയ്ക്കു പുറത്തും അയൽ സംസ്ഥാനത്തും വിദേശത്തുമുള്ള സഹപാഠികളെ കണ്ടെത്താൻ മാസങ്ങൾക്കു മുൻപേ വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കി. സ്കൂൾ രജിസ്റ്ററിൽ നിന്ന് പേരുകൾ തപ്പിയെടുത്ത് നിലവിലെ മേൽവിലാസം അന്വേഷിച്ച് കണ്ടെത്തിയാണ് ഉദ്യമം ഏതാണ്ട് പൂർത്തിയാക്കിയതെന്ന് ഇതിനായി മുന്നിട്ടിറങ്ങിയ പ്രഭാകരൻ തെക്കേക്കരയും അച്യുതൻ പള്ളവും പറഞ്ഞു.
ജോലിയിൽ നിന്ന് വിരമിച്ച് വിശ്രമ ജീവിതം നയിക്കുന്നവർ, വൈകിയെത്തിയ ഈ കൂട്ടായ്‌മയിൽ പങ്കാളികളാവാനും ആവേശപൂർവം മുന്നോട്ടു വന്നു. ആദ്യ സംഗമത്തിൽ അക്കാലത്തെ ഗുരുക്കന്മാരെ കണ്ടെത്തി ആദരിക്കാനായിരുന്നു ആദ്യത്തെ തീരുമാനം . അവരിൽ ഇപ്പോൾ ജീവിച്ചിരിപ്പുള്ളവരിൽ ചിലരെ കണ്ടെത്തിയെങ്കിലും
ചിത്രകലാധ്യാപകൻ ഉദുമയിലെ കെ.എ. ഗഫൂർ ഒഴികെ മറ്റുള്ളവർക്ക് പ്രായാധിക്യവും മറ്റും മൂലം പങ്കെടുക്കാനായില്ല.
ചിത്രകലാധ്യാപകൻ ഉദുമയിലെ കെ.എ. ഗഫൂർ ഒഴികെ മറ്റുള്ളവർക്ക് പ്രായാധിക്യവും മറ്റും മൂലം പങ്കെടുക്കാനായില്ല.
അർഹരായവരെ കണ്ടെത്തി ജീവകാരുണ്യത്തിന് മുൻഗണന നൽകി പ്രവർത്തിക്കാനാണ് ഷഷ്ഠിപൂർത്തി പിന്നിട്ടവരുടെ ഈ പൂർവവിദ്യാർഥി കൂട്ടായ്മ ലക്ഷ്യമിടുന്നത്. ഭാരവാഹികൾ : പ്രഭാകരൻ തെക്കേക്കര (പ്രസി.),കെ.കസ്തുരി, ടി.വി.മുഹമ്മദ്‌കുഞ്ഞി (വൈ.പ്രസി.), അച്യുതൻ പള്ളം (സെക്ര.), കെ.എ. യൂസഫ്, എച്ച്. വിശ്വംഭരൻ (ജോ. സെക്ര.), മോഹനൻ ബാര (ട്രഷ.)
Post a Comment