Top News

കെ എസ് ആര്‍ ടി സി ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവപണ്ഡിതനും മകനും മരിച്ചു

വയനാട്
കെ എസ് ആര്‍ ടി സി ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികരായ യുവപണ്ഡിതനും മകനും മരിച്ചു. കല്‍പ്പറ്റ പെരുന്തട്ട സ്വദേശികളും നിലവില്‍ ആറാംമൈല്‍ കുണ്ടാല മാനാഞ്ചിറയില്‍ വാടകക്ക് താമസിക്കുകയും ചെയ്യുന്ന മുണ്ടോടന്‍ എം സുബൈര്‍ സഖാഫി (42), മകന്‍ മിദ്‌ലാജ് (13) എന്നിവരാണ് മരിച്ചത്.[www.malabarflash.com]

ബുധനാഴ്ച വൈകീട്ട് 5.45ന് പനമരം- മാനന്തവാടി റോഡില്‍ കാപ്പുംചാല്‍ പഴയ വില്ലേജ് ഓഫീസിന് സമീപമായിരുന്നു അപകടം.

കുണ്ടാലയിലെ വാടക വീട്ടിലേക്ക് പോകുന്ന വഴി മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ മാനന്തവാടിയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന കെ എസ് ആര്‍ ടി സി ബസിലിടിക്കുകയായിരുന്നു. 

സംഭവസ്ഥലത്ത് തന്നെ ഇരുവരും മരിച്ചു. മൃതദേഹങ്ങള്‍ മാനന്തവാടി മെഡി. കോളജ് ആശുപത്രിയിലേക്ക് മാറ്റി. സുബൈറിന്റെ ഭാര്യ ഹാജറ. മകള്‍: മിന്‍ഹ.



Post a Comment

Previous Post Next Post