Top News

പാലക്കുന്നിൽ ശ്രീ നാരായണ ഗുരുവിന്റെ 168 മത് ജന്മദിനം ആഘോഷിച്ചു

പാലക്കുന്ന്: പാലക്കുന്ന് ഭഗവതി ക്ഷേത്ര വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തിൽ ശ്രീ നാരായണ ഗുരുവിന്റെ 168 മത് ജന്മദിനം ആഘോഷിച്ചു. പ്രസിഡന്റ് പി.വി.രാജേന്ദ്രൻ പതാക ഉയർത്തി. ജില്ലാതല പൂക്കളം, പ്രസംഗം, പ്രശ്നോത്തരി, ചിത്രരചന മത്സരങ്ങൾ നടന്നു.[www.malabarflash.com]


സാംസ്‌കാരിക സമ്മേളനം സി. എച്ച്. കുഞ്ഞമ്പു എം.എൽ.എ. ഉദ്ഘാടനം ചെയ്തു. മലബാർ ദേവസ്വം ബോർഡ്‌ ചെയർമാൻ എം. ആർ. മുരളി മുഖ്യാതിഥിയായിരുന്നു. കവി ദിവാകരൻ വിഷ്ണുമംഗലം മുഖ്യപ്രഭാഷണം നടത്തി. പാലക്കുന്ന് ക്ഷേത്ര മുഖ്യ കർമി സുനീഷ് പൂജാരി, സ്ഥാനികൻ കപ്പണക്കാൽ കുഞ്ഞിക്കണ്ണൻ ആയത്താർ, ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് ഉദയമംഗലം സുകുമാരൻ, അംബിക ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രിൻസിപ്പൽ എ. ദിനേശൻ, വിദ്യാഭ്യാസ സമിതി ജനറൽ സെക്രട്ടറിപള്ളം നാരായണൻ, വൈസ് പ്രസിഡന്റ് രവീന്ദ്രൻ കൊക്കാൽ, അംബിക പരിപാലന സമിതി പ്രസിഡന്റ് എച്ച്. ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. 

വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിപിൻലാൽ, ആര്യ കൃഷ്ണൻ, ഫാത്തിമത്ത് നിഹാല, റോവർ മെഡൽ ഓഫ് മെരിറ്റ് പുരസ്കാര ജേതാവ് അജിത്‌ സി. കളനാട്, ദൃശ്യ മാധ്യമ പുരസ്‌കാരം നേടിയ വിജയരാജ് ഉദുമ എന്നിവരെ അനുമോദിച്ചു. വിവിധ സ്കൂളുകളിലെ വിദ്യാർഥികൾക്കു വിദ്യാഭ്യാസ അവാർഡുകൾ സമ്മാനിച്ചു.

വിവിധ മത്സരങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയവർ:
പൂക്കളം : ഫ്രണ്ട്‌സ് കൊക്കാൽ, വേകാ ഫ്രണ്ട്‌സ് എരോൽ, മേഘ ആർട്സ്.
പ്രശ്നോത്തരി പൊതുവിഭാഗം:എം. പി. ശ്രീനിവാസൻ (വേലാശ്വരം), എൻ. ഗീത (പൈവെളിക), യദുശ്രീ കെ. മാധവ് (ആറാട്ടു കടവ്). സ്കൂൾ വിഭാഗം :ഡി. പാർവണ(മലാംകുന്ന്), യു. കെ. അക്ഷജ്(പള്ളം), എസ്. ശുഭദ(പൈവെളിക).
പ്രസംഗം പൊതു വിഭാഗം : വിപിൻലാൽ (മലാംകുന്ന്), എൻ. ഗീത
(പൈവെളിക), എ. വീരേന്ദ്രകുമാർ(വെടിത്തറക്കാൽ ). സ്കൂൾ വിഭാഗം: എം. രാജലക്ഷ്മി(മാങ്ങാട്), എസ്.ശുഭദ (പൈവെളിക). വിജയികൾക്കു സമ്മാനങ്ങൾ വിതരണം ചെയ്തു.അംബിക കലാകേന്ദ്രം വിദ്യാർഥികളുടെ സംഗീത സായാഹ്നവും അരങ്ങേറ്റവും ഉണ്ടായിരുന്നു.

Post a Comment

Previous Post Next Post