NEWS UPDATE

6/recent/ticker-posts

രോഗപ്രതിരോധ മേഖലയിൽ പുതിയ പദ്ധതികൾ ആവിഷ്കരിക്കും: മന്ത്രി വീണാ ജോർജ്

നീലേശ്വരം : സംസ്ഥാനത്തിന്റെ രോഗപ്രതിരോധ മേഖലയിൽ ഫലപ്രദമായ കൂടുതൽ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുമെന്ന് ആരോഗ്യ - വനിത ശിശു വികസന വകുപ്പ് മന്ത്രി ശ്രീമതി വീണ ജോർജ് പ്രസ്താവിച്ചു. തൈക്കടപ്പുറം പ്രാഥമിക ആരോഗ്യ കേന്ദ്രത്തെ ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയതിന്റെ പ്രഖ്യാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.[www.malabarflash.com]


തൃക്കരിപ്പൂർ എം.എൽ.എ ശ്രീ എം രാജഗോപാലൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരസഭാ ചെയർപേഴ്സൺ ശ്രീമതി ടിവി ശാന്ത സ്വാഗതം പറഞ്ഞു . വൈസ് ചെയർമാൻ ശ്രീ പി പി മുഹമ്മദ് റാഫി, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടിപി ലത, വാർഡ് കൗൺസിലർ അൻവർ സാദിക്, ഡിഎംഒ ഡോ. എ വി രാംദാസ്, ആർദ്രം പദ്ധതി ജില്ലാ നോഡൽ ഓഫീസർ ഡോക്ടർ വി സുരേശൻ, നാഷണൽ ഹെൽത്ത് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോക്ടർ റിജിത് കൃഷ്ണൻ, ടി വി ഭാസ്കരൻ, മാമുനി വിജയൻ,അഡ്വ കെപി നസീർ, പുഷ്പ കുമാരി ഇ, മുഹമ്മദ് പള്ളിവളപ്പിൽ, സുകുമാരൻ പി വി എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. തൈക്കടപ്പുറം പി എച്ച് സി മെഡിക്കൽ ഓഫീസർ ഡോക്ടർ പി. എസ് ശാരദ നന്ദി പറഞ്ഞു.

നീലേശ്വരം, കാഞ്ഞങ്ങാട് നഗരസഭകളിലെ തീരദേശ മേഖലയിൽ അധിവസിക്കുന്ന മത്സ്യത്തൊഴിലാളികൾ അടക്കമുള്ള ഇരുപതിനായിരത്തോളം പേർ ആശ്രയിക്കുന്ന ഏക ആരോഗ്യ കേന്ദ്രമാണ് തൈക്കടപ്പുറത്തേത്. കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയതോടെ വലിയ വികസന സാധ്യതകളാണ് ആശുപത്രിക്ക് മുന്നിലുള്ളത്.

Post a Comment

0 Comments