ഉദുമ: ലഹരി മുക്ത പ്രചാരണത്തിന്റെ വക്താക്കളാകാൻ വിദ്യാർഥികൾ മുന്നിട്ടിറങ്ങണമെന്ന് അഡീഷണൽ പോലീസ് സൂപ്രണ്ട് പി.കെ. രാജു കുട്ടികളെ ആഹ്വാനം ചെയ്തു. ക്ളീൻ കാസർകോടിന്റെ ഭാഗമായി പാലക്കുന്ന് ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ജില്ലാ പോലീസ്, എക്സൈസ് വകുപ്പുകളുടെ സഹകരണത്തോടെ ഉദുമ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ലഹരിമുക്ത പ്രചാരണം ബോധവൽക്കരണ ക്ലാസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.[www.malabarflash.com]
ചെയർമാൻ ജയാനന്ദൻ പാലക്കുന്ന് അധ്യക്ഷനായി. കാഞ്ഞങ്ങാട് ഡിവൈ. എസ്. പി. പി.ബാലകൃഷ്ണൻ നായർ, സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി. ഡോ.വി.ബാലകൃഷ്ണൻ , ബേക്കൽ ഡിവൈ.എസ്.പി. സി.കെ. സുനിൽകുമാർ എന്നിവർ മുഖ്യാതിഥികളായി. കസ്റ്റംസ് പ്രിവന്റീവ് ഓഫീസർ എം.ജി. രഘുനാഥ്, ജേസീസ് ഇന്റർനാഷണൽ ട്രെയിനർ വി. വേണുഗോപാലൻ എന്നിവർ ക്ലാസ്സുകൾ കൈകാര്യം ചെയ്തു.
പ്രിൻസിപ്പൽ എൻ. പി. ഷാജി, പ്രഥമാധ്യാപകൻ ടി.വി. മധുസൂദനൻ , സീനിയർ അസിസ്റ്റന്റ് കെ.വി. അഷ്റഫ്, സ്റ്റാഫ് സെക്രട്ടറി പി. ശരത്, ശാന്ത പാലക്കിൽ എന്നിവർ പ്രസംഗിച്ചു. മയക്കുമരുന്ന് മാഫിയകളിൽ നിന്നും വിദ്യാർത്ഥികൾക്കൊപ്പം സമൂഹത്തെയും ബോധവൽക്കരിക്കുന്ന പ്രചാരണ പരിപാടിയുടെ ആദ്യ ഘട്ടമായാണ് ഈ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചത്. വിദ്യാർഥികൾക്കൊപ്പം രക്ഷിതാക്കളും അദ്ധ്യാപകരും പങ്കെടുത്തു.
Post a Comment