Top News

ഉദുമ പഞ്ചായത്തിൽ ലോൺ ലൈസെൻസ് സബ്‌സിഡി മേള നടത്തി

ഉദുമ: വ്യവസായ വകുപ്പിൻറെ ആഭിമുഖ്യത്തിൽ ഉദുമ പഞ്ചായത്തിൽ ലോൺ ലൈസൻസ് സബ്സിഡി മേള വൈസ് പ്രസിഡന്റ് കെ. വി. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷ എം. ബീവി അധ്യക്ഷയായി.[www.malabarflash.com]

സ്ഥിരം സമിതി അധ്യക്ഷ സൈനബ അബൂബക്കർ, സി.പി. ശാന്തകുമാരി, കെ. പി. വരുൺ, കെ.വി.അശോകൻ, അനീഷ എന്നിവർ പ്രസംഗിച്ചു. 

കാനറാ ബാങ്ക്, കേരള ബാങ്ക്, കേരള ഗ്രാമീൺ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ഉദുമ വനിതാ സർവീസ് സഹകരണ ബാങ്ക്, ഖാദി ബോർഡ്, കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ തുടങ്ങിയവയുടെ പ്രതിനിധികൾ മേളയിൽ പങ്കെടുത്തു.

Post a Comment

Previous Post Next Post