Top News

രിഫയുടെ മരണം; മെഹനാസിനെ നീലേശ്വരത്തെ വസതിയിലെത്തിച്ച് തെളിവെടുപ്പ് നടത്തി

നീലേശ്വരം: ദുബൈയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ യുട്യൂബർ റിഫാ മെഹ്നുവിന്റെ ഭർത്താവ് മെഹനാസ് മൊയ്തുവിനെ ഡിവൈ.എസ്.പി ടി.കെ. അഷ്റഫിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കാസർകോട് നീലേശ്വരത്തെ വസതിയിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ഫോണുകൾ ഉൾപ്പെടെയുള്ളവ പരിശോധിച്ചു.[www.malabarflash.com]


പ്രായപൂർത്തിയാകുന്നതിന് മുമ്പ് റിഫയെ വിവാഹം കഴിച്ചതിന്റെ പേരിൽ കാക്കൂർ പോലീസ് മെഹ്നാസിനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ജാമ്യമില്ലാ വകുപ്പുകൾ ചേർത്തതോടെ ഇയാൾ ഹൈകോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു.

എന്നാൽ, അപേക്ഷ തള്ളിയതോടെ പോലീസ് ജയിലിലെത്തി അറസ്റ്റ് രേഖപ്പെടുത്തുകയും കോഴിക്കോട് മൂന്നാം കോടതിയിൽ ഹാജരാക്കി കസ്റ്റഡി അപേക്ഷ നൽകുകയുമായിരുന്നു. വ്യാഴം, വെള്ളി ദിവസങ്ങളിലെ തെളിവെടുപ്പിനു ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.




Post a Comment

Previous Post Next Post