NEWS UPDATE

6/recent/ticker-posts

താമരശ്ശേരിയിൽ എസ് ഐ സ്റ്റേഷനിൽ കുഴഞ്ഞുവീണ് മരിച്ചു

കോഴിക്കോട് : കോഴിക്കോട്ട് നെഞ്ചുവേദനയെ തുടർന്ന് പോലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞ് വീണു മരിച്ചു. താമരശ്ശേരി സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ് ഐ സനൂജാണ് (37) മരിച്ചത്.[www.malabarflash.com]

രാവിലെ ജോലിക്ക് എത്തിയ ഉടനെ നെഞ്ച് വേദന അനുഭവപ്പെടുകയും സ്റ്റേഷനില്‍ കുഴഞ്ഞ് വീഴുകയുമായിരുന്നു. ഉടൻ തന്നെ സഹപ്രവർത്തകർ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Post a Comment

0 Comments