NEWS UPDATE

6/recent/ticker-posts

സഹകാരികൾക്ക് മനം നിറഞ്ഞ പ്രാർത്ഥനയോടെ സ്നേഹപൂർവ്വം മുഹിമ്മാത്തിന് സമാപനം

കാസറകോട്: മുഹിമ്മാത്തിന്റെ മുന്നേറ്റ വഴിയിൽ സംഭാവനകളുമായി മുന്നിൽ നിന്ന് സഹകാരികൾക്ക് മനം നിറഞ്ഞ പ്രാർത്ഥനകളുമായി സ്നേഹപൂർവ്വം മുഹിമ്മാത്തിന് ക്യാമ്പയിൻ പ്രവർത്തനങ്ങൾക്ക്  സമാപനം. ഞായറാഴ്ച ഉച്ച മുതൽ ആരംഭിച്ച പ്രാർത്ഥനാ മജ്ലിസിലേക്ക് ആയിരങ്ങളാണ് എത്തിച്ചേർന്നത്.[www.malabarflash.com]

ഗത്ഭ സയ്യിദുമാരും ആലിമീങ്ങളും നേതൃത്വം നൽകി, മുഹിമ്മാത്തിനു കീഴിൽ പുതുതായി തുടങ്ങുന്ന വിവിധ പദ്ധതികളുടെ വിജയത്തിനായാണ് 500 രൂപ ചലഞ്ച് പദ്ധതി തുടങ്ങിയത്. ഒരു മാസത്തോളം നീണ്ടു നിന്ന പദ്ധതിയിൽ സംസ്ഥാനത്തിനകത്തും പുറത്തു നിന്നുമുള്ള ആയിരക്കണക്കിനു കുടുംബങ്ങൾ കണ്ണികളായി. പ്രാസ്ഥാനിക കുടുംബവും വിവിധ മഹല്ല് ജമാഅത്തുകളും പദ്ധതിയുടെ വിജയത്തിന് രംഗത്തിറങ്ങി.

അഹ്ദൽ മഖാം സിയാറത്തോടെ ആരംഭിച്ച പരിപാടികൾ രാത്രി നടന്ന പ്രാർത്ഥ സമ്മേളനത്തോടെയാണ് അവസാനിച്ചത്.
തഹ്‌ലീൽ സദസ്സ് , സൂറത്തുൽ ഇഖ്‌ലാസ് പാരായണം, മഹ്‌ളറത്തുൽ ബദ്‌രിയ്യ, മൻഖൂസ് മൗലിദ്, ഖത്‍മുൽ ഖുർആൻ മജ്‌ലിസ്‌, മദ്ഹോരം , ബുർദ സദസ്സ് തുടങ്ങിയ പരിപാടികൾക്ക് ശേഷമാണ് പ്രാർത്ഥന സമ്മേളനം നടന്നത്. 

എസ് .വൈ .എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് ജലാലുദ്ധീൻ അൽ ബുഖാരി സമാപന പരിപാടികൾ ഉദ്ഘാടനം ചെയ്തു. അലവി സഖാഫി കായലം മുഖ്യ പ്രഭാഷണം നടത്തി. സയ്യിദ് ഹസനുൽ അഹ്ദൽ തങ്ങൾ സമാപന പ്രാർത്ഥന നടത്തി . 

സയ്യിദ് പി.എസ് ആറ്റക്കോയ തങ്ങൾ പഞ്ചിക്കൽ, സയ്യിദ് യു.പി.എസ് തങ്ങൾ അർളഡ്ക്ക, സയ്യിദ് മുത്തു തങ്ങൾ കണ്ണവം, സയ്യിദ് യു.പി എസ് തങ്ങൾ അർളട്ക്ക, സയ്യിദ് എസ്.കെ കുഞ്ഞിക്കോയ തങ്ങൾ ചൗക്കി, സയ്യിദ് അബ്ദുല്ലത്തീഫ് അഹ്‌സനി, സയ്യിദ് ഹാമിദ് അൻവർ അഹ്ദൽ തങ്ങൾ, സയ്യിദ് ഹബീബുൽ അഹ്ദൽ, സയ്യിദ് ശംസദ്ദീൻ തങ്ങൾ ഗാന്ധി നഗർ, ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസി, സുലൈമാൻ കരിവെള്ളൂർ, ഹാജി അമീറലി ചൂരി, സുലൈമാൻ മുസ്‌ലിയാർ മൊഗ്രാൽ, സി.എൽ ഹമീദ്, അബ്ദുൽ കരീം മാസ്റ്റർ ദർബാർ കട്ട, അബ്ദുൽ റഹ്മാൻ സഖാഫി പൂത്തപ്പലം, അബ്ദുസലാം ദാരിമി കുബണൂർ, സി .എച് മുഹമ്മദ് കുഞ്ഞി പട്ല ,എം അന്തുഞ്ഞി മൊഗർ, അബ്ദുൽ കാദിർ സഖാഫി മൊഗ്രാൽ, ഉമർ സഖാഫി കർണൂർ, മൂസ സഖാഫി കളത്തൂർ, അബൂബക്കർ കാമിൽ സഖാഫി, അബ്ബാസ് സഖാഫി കാവും പുറം, അബ്ദുൽ ഫത്താഹ് സഅദി, അബ്ദുൽ കാദിർ ഹാജി ചേരൂർ, കെ.പി മൊയ്തീൻ ഹാജി കൊടിയമ്മ തുടങ്ങിയവർ വിവിധ പരിപാടികളിൽ സംബന്ധിച്ചു

മുഹറം ഒന്നിന് ആരംഭിച്ച ഈ പദ്ധതി ആശുറാ ദിനത്തിൽ നടന്ന ഓൺലൈൻ സംഗമത്തിൽ ഈ മാസം 28 വരെ ദീർഘിപ്പിക്കുന്നതായി മുഹിമ്മാത്ത് പ്രസിഡൻ്റ് കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ പ്രഖ്യാപിച്ചിരുന്നു. അര ലക്ഷം ആളുകളിൽ നിന്ന് 500 രൂപ വീതം സംഭാവന സ്വീകരിക്കുന്ന പദ്ധതിക്ക് വൻ സ്വീകാര്യതയാണ് ലഭിച്ചത്.

Post a Comment

0 Comments