NEWS UPDATE

6/recent/ticker-posts

മലയാളി ദമ്പതികൾ മസ്കത്തിൽ താമസസ്ഥലത്ത്​ മരിച്ചനിലയിൽ

മസ്കത്ത്​: തിരുവനന്തപുരം കിളിമാനൂർ സ്വദേശികളായ ദമ്പതികളെ ഒമാൻ തലസ്ഥാനമായ മസ്കത്തിലെ റൂവിയിലെ താമസസ്ഥലത്ത്​ മരിച്ചനിലയിൽ കണ്ടെത്തിയതായി ബന്ധുക്കൾക്ക്​ വിവരം ലഭിച്ചു. വിളക്കാട്ടുകോണം തോപ്പിൽ അബ്ദുൽ മനാഫ്, ഭാര്യ അലീമ ബീവി എന്നിവരാണ്​ മരിച്ചത്.[www.malabarflah.com]


ഞായറാഴ്ച ഉച്ചയോടെ റൂവി അല്‍ ഫലാജ് ഹോട്ടലിന് അടുത്തുള്ള അപ്പാര്‍ട്ട്മെന്‍റിൽ ഇരുവരെയും മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു എന്നാണ്​ ബന്ധുക്കൾക്ക്​ ലഭിച്ച വിവരം. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. 

മനാഫ്​ ജോലി ചെയ്തിരുന്ന കമ്പനിയുടെ നേതൃത്വത്തിൽ മൃതദേഹങ്ങൾ നാട്ടിലേക്ക്​ അയക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്​.

Post a Comment

0 Comments