Top News

മകനെ മർദിക്കുന്നത് തടഞ്ഞ പിതാവ് മർദനമേറ്റ് മരിച്ച സംഭവം: 3 പേർ അറസറ്റിൽ

കൊച്ചി: മകനെ മർദിക്കുന്നതു കണ്ട് പിടിച്ചുമാറ്റാൻ ചെന്ന പിതാവ് മർദനമേറ്റ് മരണമടഞ്ഞ കേസിൽ മൂന്നു പേർ അറസ്റ്റിൽ. ആലങ്ങാട് നീറിക്കോട് തേവാരപ്പിള്ളി വീട്ടിൽ നിഥിൻ (24), നീറിക്കോട് പുളിയ്ക്കപറമ്പിൽ വീട്ടിൽ തൗഫീക്ക് (22) കരുമാലൂർ തട്ടാംപടി പാണാട് ഭാഗത്ത് തൊടുവിലപ്പറമ്പിൽ വീട്ടിൽ വിവേക് (23) എന്നിവരെയാണ് ആലുവ വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.[www.malabarflash.com]


ആലങ്ങാട് നീറിക്കോട് സ്വദേശി വിമൽ കുമാറാണ് മരിച്ചത്. ഈ മാസം 23നു വൈകിട്ടായിരുന്നു സംഭവം. വിമൽ കുമാറിന്‍റെ മകൻ റോഹിനെയും സുഹൃത്തിനെയും പ്രതികൾ ആക്രമിക്കുന്നതു കണ്ട് പിടിച്ചുമാറ്റാൻ ചെന്ന വിമൽ കുമാറിനെയും ഇവര്‍ ആക്രമിക്കുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെ അന്നുതന്നെ മരണമടഞ്ഞു.

ആക്രമണത്തിൽ നേരിട്ടു പങ്കെടുത്തവരാണ് നിഥിനും തൗഫീക്കും. ഇതിനുശേഷം ഇവർക്ക് രക്ഷപ്പെടാൻ വാഹനം നൽകി സഹായിച്ചതാണ് വിവേക്. സംഭവത്തെ തുടർന്ന് ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്‍റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിരുന്നു. 

ഇൻസ്പെക്ടർ ബേസിൽ തോമസ്, എസ്ഐ രതീഷ് ബാബു, എഎസ്ഐമാരായ സജിമോൻ, ബിനോജ്, എസ്‌സിപിഒ മുഹമ്മദ് നൗഫൽ, സിപിഒമാരായ സിറാജുദ്ദീൻ, എഡ്‌വിൻ ജോണി, പ്രതീഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Post a Comment

Previous Post Next Post