Top News

സവര്‍ക്കറുടെ ഫ്‌ളക്‌സിനെച്ചൊല്ലി കര്‍ണാടകയിലെ ഷിമോഗയില്‍ സംഘര്‍ഷം

ബംഗളുരു: ‌ സ്വാതന്ത്ര്യ സമര സേനാനികള്‍ക്കൊപ്പം ഹിന്ദുത്വ നേതാവ് വി ഡി സവര്‍ക്കറുടെ ചിത്രമടങ്ങിയ ഫ്ളക്സ് സ്ഥാപിച്ചതിനെ ച്ചൊല്ലി കര്‍ണാടകയിലെ ഷിമോഗയില്‍ സംഘര്‍ഷം. ഇരു വിഭാഗം ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. സംഘര്‍ഷത്തിനിടെ രണ്ട് പേര്‍ക്ക് കുത്തേറ്റു. പ്രദേശത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ച പോലീസ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തി.[www.malabarflash.com]


ഷിമോഗയിലെ അമീര്‍ അഹമ്മദ് നഗറില്‍ ഇന്നെലെ ഒരു വിഭാഗം സ്ഥാപിച്ച ഫ്‌ളക്‌സാണ് വിവാദമായത്. സവര്‍ക്കറുടെ ചിത്രം എടുത്തുമാറ്റണമെന്നും രാജ്യത്തിന്റെ സ്വാതന്ത്ര്യ പോരാട്ടത്തില്‍ അദ്ദേഹത്തിന് ഒരു പങ്കുമില്ലെന്നും ഒരു വിഭാഗം ചൂണ്ടിക്കാട്ടി. 

സവര്‍ക്കറുടെ ഫള്ക്സ് നീക്കം ചെയത് ഇവര്‍ മൈസൂര്‍ ഭരണാധികാരിയായിരുന്ന ടിപ്പു സുല്‍ത്താന്റെ ഫളക്സ് സ്ഥാപിക്കുകയും ചെയ്തു. ഇതോടെ മറുവിഭാഗവും സംഘടിച്ചെത്തുകയും സംഘര്‍ഷത്തിലേക്ക് മാറുകയുമായിരുന്നു. ഇതിനിടെയാണ് രണ്ട് പേര്‍ക്ക് കുത്തേറ്റത്.

Post a Comment

Previous Post Next Post