Top News

ബേക്കൽ ഹൈസ്കൂളിൽ നിന്ന് നാല് പതിതാണ്ടിന് മുൻപ് പടിയിറങ്ങിയവർ ഒത്തുകൂടി

പാലക്കുന്ന്: ബേക്കൽ ഗവ. ഫിഷറീസ് ഹൈസ്കൂളിൽ നാല് പതിറ്റാണ്ട് മുൻപ് എസ്.എസ്.എൽ.സി. പഠനം പൂർത്തിയാക്കി പടിയിറങ്ങിയ സഹപാഠികൾ ഒന്നിച്ചു സംഗമിച്ചപ്പോൾ അതൊരു പുത്തൻ അനുഭവമായി.[www.malabarflash.com] 

കന്നഡമീഡിയം അടക്കം നാല് ഡിവിഷനുകളിൽ നിന്നും ഒരുമിച്ച് എസ്. എസ്.എൽ.സി. പഠനം പൂർത്തിയാക്കിയവരാണ് 42 വർഷത്തെ ഇടവേളയ്ക്ക് ശേഷം ആദ്യമായ് സംഗമിച്ചത്. ഇതിൽ പലർക്കും പരസ്പരം തിരിച്ചറിയാനും സമയമെടുത്തു. അന്നത്തെ സ്കൂൾ ലീഡർ ആയിരുന്ന ഇതേ ബാച്ചിലെ
മൻമോഹൻ ബേക്കൽ അധ്യക്ഷനായി.

നിലവിൽ ഉദുമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റായ കെ. വി. ബാലകൃഷ്ണൻ നിലവിളക്ക് കൊളുത്തി സംഗമ യോഗം ഉദ്ഘാടനം ചെയ്തു.സുരേഷ് ബാബു കരിപ്പോടി, അബ്ബാസ് അലി ആസിഫ്, ടി. അമ്മിണി എന്നിവർ പ്രസംഗിച്ചു. അവശതയനുഭവിക്കുന്ന സഹപാഠികളിളെ സഹായിക്കാനാണ് ആദ്യപടിയായി ഈ കൂട്ടായ്മ ലക്ഷ്യമിടുന്നത്.

Post a Comment

Previous Post Next Post