NEWS UPDATE

6/recent/ticker-posts

നീറ്റ് പരീക്ഷക്കെത്തിയ വിദ്യാർത്ഥികളെ അടിവസ്ത്രമഴിച്ച് പരിശോധിച്ച സംഭവം; സെപ്റ്റംബർ 4 ന് വീണ്ടും പരീക്ഷ

കൊല്ലം: കൊല്ലത്ത് നീറ്റ് പരീക്ഷ വിവാദത്തിൽ വീണ്ടും പരീക്ഷ നടത്താൻ തീരുമാനം. സെപ്റ്റംബർ 4 നാണ് പരീക്ഷ നടത്തുക. കൊല്ലത്ത് നീറ്റ് പരീക്ഷക്കെത്തിയ വിദ്യാർത്ഥികളുടെ അടിവസ്ത്രമഴിച്ച് പരിശോധിച്ച സംഭവത്തിലാണ് നടപടി. പരീക്ഷ നടത്തിപ്പിന്റെ ചുമതലയുള്ള നാഷണൽ ടെസ്റ്റിം​ഗ് ഏജൻസിയാണ് അറിയിപ്പ് പുറത്തിറക്കിയത്. കൊല്ലം ആയൂർ മാർത്തോമ്മ കോളേജിലെ നീറ്റ് പരീക്ഷത്തെക്കിയ വിദ്യാർത്ഥികളുടെ അടിവസ്ത്രമഴിപ്പിച്ച സംഭവമുണ്ടായത്.[www.malabarflash.com]


സംഭവത്തിൽ നാഷണൽ ടെസ്റ്റിം​ഗ് ഏജൻസി പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് വാദിച്ചിരുന്നു. പക്ഷേ കോംപെൻസേഷൻ ആവശ്യപ്പെട്ട് വീണ്ടും പരീക്ഷ നടത്താനുള്ള നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പരാതിപ്പെട്ട വിദ്യാർത്ഥികൾക്കായി വീണ്ടും പരീക്ഷ നടത്തുമെന്ന് നാഷണൽ ടെസ്റ്റിം​ഗ് ഏജൻസി അറിയിപ്പ് ലഭിച്ചതായി വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ അറിയിച്ചു.

ഈ കേന്ദ്രത്തിൽ പരീക്ഷയെഴുതിയ പെൺകുട്ടികൾക്ക് മാത്രമാണ് നിലവിൽ വീണ്ടും പരീക്ഷ നടത്താൻ എൻ ടിഎ തീരുമാനിച്ചിരിക്കുന്നത്. സെപ്റ്റംബർ നാലിനാണ് പരീക്ഷ തീരുമാനിച്ചിരിക്കുന്നത്. വിദ്യാർത്ഥിനികൾക്കെല്ലാം ഹാൾ ടിക്കറ്റ് ലഭിച്ചു തുടങ്ങിയിട്ടുണ്ട്. പരീക്ഷ വീണ്ടും എഴുതാൻ സാധിച്ചതിൽ വളരെയധികം സന്തോഷമുണ്ടെന്ന് വിദ്യാർത്ഥിനികൾ അറിയിച്ചു.

Post a Comment

0 Comments