NEWS UPDATE

6/recent/ticker-posts

മഹാഗഡ്ബന്ധന്‍ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ഉച്ചയ്ക്ക് രണ്ടിന്; 164 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് നിതീഷ്

പാറ്റ്‌ന: ജെഡിയു-ആര്‍ജെഡി നേതൃത്വം നല്‍കുന്ന മഹാഗഡ്ബന്ധന്‍ സര്‍ക്കാര്‍ ബുധനാഴ്ച  ഉച്ചയ്ക്ക് രണ്ട് മണിക്ക് സത്യപ്രതിജ്ഞ ചെയ്യും. മഹാസഖ്യത്തിന്റെ നേതാവായി ഇതിനോടകം നിതീഷ് കുമാറിനെ തെരഞ്ഞെടുത്തിരുന്നു.[www.malabarflash.com]
 

സര്‍ക്കാര്‍ രൂപീകരിക്കാനുള്ള കേവല ഭൂരിപക്ഷം 122 ആണെന്നിരിക്കേ തനിക്ക് 164 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് നിതീഷ് പറഞ്ഞു.ധീരമായ ചുവടുവെപ്പ് നടത്തിയ രാജ്യത്തെ ഏറ്റവും പരിചയ സമ്പന്നനായ മുഖ്യമന്ത്രിയാണ് നിതീഷ് കുമാറെന്ന് തോജസ്വി യാദവ് പറഞ്ഞു. നിതീഷുമായി നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലായിരുന്നു തേജസ്വിയുടെ പരാമര്‍ശം. ബിജെപിക്ക് ആളുകളെ ഭീഷണിപ്പെടുത്തി വിലക്കെടുക്കാന്‍ മാത്രമേ അറിയൂ. അത്തരത്തിലുള്ള അജണ്ട ബിഹാറില്‍ നടപ്പാക്കരുതെന്ന് തങ്ങള്‍ ആഗ്രഹിച്ചെന്നും തേജസ്വി പറഞ്ഞു.

അതേസമയം മുഖ്യമന്ത്രി സ്ഥാനം രാജി വെയ്ക്കുകയും എന്‍ഡിഎ സഖ്യം അവസാനിപ്പിക്കുകയും ചെയ്ത നിതീഷ് കുമാറിനെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി രംഗത്തുവന്നു. ബിഹാറിലെ ജനങ്ങളേയും ബിജെപിയേയും വഞ്ചിക്കുകയാണ് നിതീഷ് ചെയ്തതെന്ന് ബീഹാര്‍ ബിജെപി അധ്യക്ഷന്‍ സഞ്ജയ് ജയ്‌സ്വാള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ബിഹാര്‍ നിയമസഭയില്‍ 243 അംഗങ്ങളാണുള്ളത്. ബിജെപി 77, ജെഡിയു 45, എച്ച്എഎംഎസ് 4, ആര്‍ജെഡി 79, കോണ്‍ഗ്രസ് 19, സിപിഐ (എംഎല്‍) 12, സിപിഐഎം 2, സിപിഐ 2 എഐഎംഐഎം 1, സ്വതന്ത്രന്‍ 1 എന്നിങ്ങനെയാണ് നിലവിലെ സീറ്റ് നില. 121 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.

Post a Comment

0 Comments