Top News

വാഹനത്തിന്റെ എയര്‍ ഫില്‍റ്ററില്‍ ഒളിപ്പിച്ച് 3.7 കിലോ കഞ്ചാവ്; വിമാനത്താവളത്തില്‍ വെച്ച് പിടികൂടി കസ്റ്റംസ്

ദുബൈ: കഞ്ചാവുമായി ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്‍ പിടിയില്‍. ദുബൈ വിമാനത്താവളത്തിലെ ടെര്‍മിനല്‍ ഒന്നിലെത്തിയ യാത്രക്കാരനില്‍ നിന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കഞ്ചാവ് പിടിച്ചെടുത്തത്. 3.7 കിലോഗ്രാം കഞ്ചാവാണ് പിടികൂടിയത്.[www.malabarflash.com]


ഇതുമായി ബന്ധപ്പെട്ട് ആഫ്രിക്കന്‍ സ്വദേശി പിടിയിലായി. വാഹനത്തിന്റെ സിലിണ്ടര്‍ രൂപത്തിലുള്ള എഞ്ചിന്‍ എയര്‍ ഫില്‍റ്ററില്‍ ഒളിപ്പിച്ചാണ് ഇയാള്‍ കഞ്ചാവ് കടത്തിയത്. പരിശോധനയില്‍ സ്‌പെയര്‍ പാര്‍ട്‌സിന് സാധാരണയിലധികം ഭാരം തോന്നിയതാണ് അധികൃതരില്‍ സംശയം തോന്നിച്ചത്. തുടര്‍ന്ന് ഇവ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു. 

നാര്‍കോട്ടിക്‌സ് ഡിറ്റക്റ്റര്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് 3.7 കിലോ കഞ്ചാവ് കണ്ടെത്തിയത്. പ്രതിയെ തുടര്‍ നിയമനടപടികള്‍ക്കായി ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി.

Post a Comment

Previous Post Next Post