NEWS UPDATE

6/recent/ticker-posts

സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്താൻ പ്രത്യേക അന്വേഷണസംഘം

പേ​രാ​മ്പ്ര: സ്വ​ര്‍ണ​ക്ക​ട​ത്ത് സം​ഘം ത​ട്ടി​ക്കൊ​ണ്ടു​പോ​യ പ​ന്തി​രി​ക്ക​ര​യി​ലെ കോ​യി​ക്കു​ന്നു​മ്മ​ല്‍ ഇ​ര്‍ഷാ​ദി​നെ (26) ക​ണ്ടെ​ത്താ​ൻ പേ​രാ​മ്പ്ര എ.​എ​സ്.​പി ടി.​കെ. വി​ഷ്ണു​പ്ര​ദീ​പി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം. പെ​രു​വ​ണ്ണാ​മൂ​ഴി പോ​ലീ​സ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ കെ. ​സു​ഷി​ര്‍, പോ​ലീ​സ് സ​ബ് ഇ​ന്‍സ്‌​പെ​ക്ട​ര്‍മാ​രാ​യ ആ​ര്‍.​സി. ബി​ജു, ഹ​ബീ​ബു​ല്ല, കെ. ​അ​ബ്ദു​ൽ ഖാ​ദ​ര്‍, പി.​കെ. സ​ത്യ​ന്‍, രാ​ജീ​വ് ബാ​ബു, വി.​കെ. സു​രേ​ഷ് എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടെ 14 പേ​രാ​ണ് പ്ര​ത്യേ​ക സം​ഘ​ത്തി​ലു​ള്ള​തെ​ന്ന് ജി​ല്ല പോ​ലീ​സ് മേ​ധാ​വി ആ​ര്‍. ക​റു​പ്പ​സാ​മി അ​റി​യി​ച്ചു.[www.malabarflash.com]


ഇ​ർ​ഷാ​ദ് ബ​ന്ധു​ക്ക​ൾ​ക്ക് അ​യ​ച്ച ശ​ബ്ദ​സ​ന്ദേ​ശ​ത്തി​ൽ പ​രാ​മ​ർ​ശ​മു​ള്ള പ​ന്തി​രി​ക്ക​ര സൂ​പ്പി​ക്ക​ട​യി​ലെ മീ​ത്ത​ലെ എ​ള്ളു​പ​റ​മ്പി​ല്‍ ത​റ​വ​ട്ട​ത്ത് ഷ​മീ​റി​നെ ​പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ഇ​ർ​ഷാ​ദ് സ്വ​ർ​ണ​ക്ക​ട​ത്ത് സം​ഘ​ത്തി​ന്റെ ക​സ്റ്റ​ഡി​യി​ലാ​യി​ട്ട് മൂ​ന്നാ​ഴ്ച​യോ​ള​മാ​യി. ഇ​യാ​ളെ ക്രൂ​ര​മാ​യി പീ​ഡി​പ്പി​ക്കു​ന്ന​തി​ന്റെ ചി​ത്ര​ങ്ങ​ൾ സം​ഘം ബ​ന്ധു​ക്ക​ൾ​ക്ക് അ​യ​ച്ചു​കൊ​ടു​ത്തി​ട്ടു​ണ്ട്. അ​വ​രോ​ട് വാ​ങ്ങി​യ സ്വ​ർ​ണ​ത്തി​ന്റെ തു​ക ല​ഭി​ക്കാ​തെ വി​ട്ടു​കൊ​ടു​ക്കി​ല്ലെ​ന്നും ബ​ന്ധു​ക്ക​ളെ അ​റി​യി​ച്ചു.

പോ​ലീ​സി​ൽ അ​റി​യി​ച്ചാ​ൽ ഇ​ർ​ഷാ​ദി​നെ കൊ​ല്ലു​മെ​ന്നും ഭീ​ഷ​ണി​പ്പെ​ടു​ത്തി. എ​ന്നാ​ൽ, ഭീ​ഷ​ണി വ​ക​വെ​ക്കാ​തെ യു​വാ​വി​ന്റെ മാ​താ​വ് ക​ഴി​ഞ്ഞ​ദി​വ​സം പെ​രു​വ​ണ്ണാ​മൂ​ഴി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. അ​റ​സ്റ്റി​ലാ​യ ഷ​മീ​റി​ന്റെ വീ​ട്ടി​ൽ വെ​ള്ളി​യാ​ഴ്ച രാ​ത്രി പോ​ലീ​സ് റെ​യ്ഡി​നെ​ത്തി​യ​പ്പോ​ൾ ഗ്യാ​സ് സി​ലി​ണ്ട​ർ തു​റ​ന്നി​ട്ടും ക​ത്തി​കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യും ഇ​യാ​ൾ ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചി​രു​ന്നു. ദീ​ർ​ഘ​നേ​ര​ത്തെ തി​ര​ച്ചി​ലി​നൊ​ടു​വി​ലാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

പ്ര​വാ​സി​യാ​യി​രു​ന്ന ഇ​ർ​ഷാ​ദ് സ്വ​ർ​ണ​ക്ക​ട​ത്ത് സം​ഘ​ത്തി​നു​വേ​ണ്ടി സ്വ​ർ​ണം ക​ട​ത്തി​യി​രു​ന്ന​താ​യാ​ണ് വി​വ​രം. ക​ട​ത്തി​യ സ്വ​ർ​ണം സം​ഘ​ത്തി​ന് ല​ഭി​ക്കാ​താ​യ​തോ​ടെ​യാ​ണ് ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. കൊ​ണ്ടു​വ​ന്ന സ്വ​ർ​ണം മ​റ്റൊ​രു സം​ഘം കൈ​ക്ക​ലാ​ക്കി​യെ​ന്നാ​ണ് ശ​ബ്ദ​സ​ന്ദേ​ശ​ത്തി​ൽ​നി​ന്ന് പോ​ലീ​സ് സം​ശ​യി​ക്കു​ന്ന​ത്.

അതിനിടെ കസ്റ്റഡിയില്‍ എടുത്ത സമീറിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കസ്റ്റഡിയിലെക്കാന്‍ ശ്രമിക്കുന്നതിനിടെ കൈയില്‍ മുറിവേല്‍പ്പിച്ച് സമീര്‍ ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു. ദുബൈയില്‍ നിന്നും കൊണ്ടു വന്ന സ്വര്‍ണ്ണം സമീറിനും മറ്റു ചിലര്‍ക്കും കൈമാറിയെന്നാണ് ഇര്‍ഷാദ് കുടുംബാംഗങ്ങളോട് പറഞ്ഞത്.

ഇതിനിടെ കേസുമായി ബന്ധപ്പെട്ട് പത്തനം തിട്ട സ്വദേശിയായ യുവതിയേയും പൊലീസ് കസ്റ്റഡിയിലെടുത്തു. വിദേശത്ത് നിന്ന് ഭര്‍ത്താവ് കൊടുത്തുവിട്ട സ്വര്‍ണ്ണം തനിക്ക് കൈമാറിയില്ലെന്ന് പറഞ്ഞ് നേരത്തെ യുവതി ഇര്‍ഷാദിന്‍റെ വീട്ടിലെത്തിയിരുന്നു. ഇവര്‍ക്കും സ്വര്‍ണ്ണക്കടത്തു സംഘവുമായി ബന്ധമുണ്ടെന്നാണ് പോലീസിന്‍റെ നിഗമനം.
 

ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഘ​ത്തെ കു​റി​ച്ച് പോ​ലീ​സി​ന് വ്യ​ക്ത​മാ​യ സൂ​ച​ന ല​ഭി​ച്ചി​ട്ടു​ണ്ട്. ഉ​ട​ൻ വ​ല​യി​ലാ​കു​മെ​ന്നാ​ണ് സൂ​ച​ന. 
ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി സമര്‍പ്പിക്കാനാണ് കുടുംബത്തിന്‍റെ തീരുമാനം.

നാ​ട്ടി​ൻ​പു​റ​ങ്ങ​ളി​ൽ​നി​ന്ന് വി​ദേ​ശ​ത്ത് പോ​കു​ന്ന യു​വാ​ക്ക​ളെ സ്വ​ർ​ണ​ക്ക​ട​ത്തു​സം​ഘം മോ​ഹ​ന​വാ​ഗ്ദാ​ന​ങ്ങ​ൾ ന​ൽ​കി വ​ല​യി​ലാ​ക്കു​ന്ന​ത് പ​തി​വാ​യി​രി​ക്കു​ക​യാ​ണ്. കാ​രി​യ​ർ​മാ​രാ​യ യു​വാ​ക്ക​ളെ തെ​റ്റി​ദ്ധ​രി​പ്പി​ച്ച് സ്വ​ർ​ണം കൈ​ക്ക​ലാ​ക്കു​ന്ന എ​തി​ർ​സം​ഘ​ങ്ങ​ളും രം​ഗ​ത്തു​ണ്ട്. പ​ല കേ​സു​ക​ളും പോ​ലീ​സി​ൽ അ​റി​യി​ക്കാ​തെ തീ​ർ​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്.

Post a Comment

0 Comments