Top News

ശ്രീറാം വെങ്കിട്ടരാമനെ മാറ്റണം; കേരള മുസ്ലിം ജമാഅത്ത് കാസര്‍കോട് കലക്ടറേറ്റ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി, അണിനിരന്നത് ആയിരങ്ങള്‍

കാസര്‍കോട്: സിറാജ് ദിനപത്രം തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന കെ.എം ബഷീറിനെ വാഹനം ഇടിച്ച് കൊലപ്പെടുത്തുകയും, തെളിവ് നശിപ്പിക്കാന്‍ അധികാര സ്വാധീനം ഉപയോഗപ്പെടുത്തുകയും ചെയ്ത ശ്രീരാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടര്‍ സ്ഥാനത്തു നിന്ന് നിയമിച്ച നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള മുസ്ലിം ജമാഅത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍കോട് കലക്ടറേറ്റ് മാര്‍ച്ചില്‍ സുന്നി പ്രവര്‍ത്തകരുടെ പ്രതിഷേധമിരമ്പി.[www.malabarflash.com]

വിദ്യാനഗര്‍ ഗവ. കോളജ് പരിസത്ത് നിന്ന് രാവിലെ ആരംഭിച്ച മാര്‍ച്ചില്‍ ആയിരക്കണണക്കിന് കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് നേതാക്കളും, പ്രവര്‍ത്തകരും അണിനിരന്നു. ജില്ലയിലെ ഒമ്പത് സോണില്‍ നിന്നും  എത്തിയ പ്രവര്‍ത്തകര്‍ ഭരണകൂട ധിക്കാരത്തിനെതിരെ കടുത്ത ഭാഷയില്‍ താക്കീത് നല്‍കി.കളങ്കിത വ്യക്തിയെ കലക്ടറായി തുടരാന്‍ അനുവദിക്കില്ലെന്ന് പ്രവര്‍ത്തകര്‍ വിളിച്ചു പറഞ്ഞു. 

കലക്ടറേറ്റിന്റെ പ്രധാന കവാടത്തിന് മുന്നില്‍ പോലീസ് മാര്‍ച്ച് തടഞ്ഞു.
എസ് എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി.എന്‍ ജാഫര്‍ സാദിഖ് ഉദ്ഘാടനം ചെയ്തു. ഇതൊരു സൂചന സമരം മാത്രമാണെന്നും കലക്ട്രറെ മാറ്റാന്‍ തയ്യാറാകാത്ത പക്ഷം അധിശക്തമായ സമരങ്ങള്‍ക്ക് സുന്നി പ്രസ്ഥാനം തയ്യാറാകുമെന്നും അദ്ധേഹം പറഞ്ഞു.

കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി അധ്യക്ഷത വഹിച്ചു. ഐ.സി.എഫ്, യു.എ.ഇ നാഷണല്‍ ജനറല്‍ സെക്രട്ടറി ഹമീദ് പരപ്പ, എസ് എം എ സംസ്ഥാന സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍ പ്രസംഗിച്ചു.കേരള മുസ്ലിം ജമാ അത്ത് ജില്ലാ ജനറല്‍ സെക്രട്ടറി പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി സ്വാഗതവും, എസ് വൈ എസ് ജില്ലാ സെക്രട്ടറി അബ്ദുല്‍ കരീം കുമ്പള നന്ദിയും പറഞ്ഞു.

സയ്യിദ് ഇബ്‌റാഹീം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, മുസ്‌ലിം ജമാഅത്ത് ജില്ലാ സാരഥികളായ സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, അബൂബക്കര്‍ ഹാജി ബേവിഞ്ചെ, സി എല്‍ ഹമീദ് ചെമ്മനാട്, കെ എച്ച് അബ്ദുല്ല മാസ്റ്റര്‍, മദനി ഹമീദ് ഹാജി, എസ് വൈ എസ് ജില്ലാ ജനറല്‍ സെക്രട്ടറി കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫിഎസ് എസ് എഫ് ജില്ലാ പ്രസിഡന്റ് അബ്ദുറഹ്‌മാന്‍ സഖാഫി പൂത്തപ്പലം, ജനറല്‍ സെക്രട്ടറി ഫാറൂഖ് പൊസോട്ട്, എസ് എം എ ജില്ലാ പ്രസിഡന്റ് കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, ജനറല്‍ സെക്രട്ടറി അബ്ദുറഹ്‌മാന്‍ അഹസനി, എസ് ജെ എം ജില്ലാ പ്രസിഡന്റ് അഷ്‌റഫ് സഅദി ആരിക്കാടി, ജനറല്‍ സെക്രട്ടറി ജമാല്‍ സഖാഫി ആദൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

കേരള മുസ്ലിം ജമാഅത്ത് ആഹ്വാന പ്രകാരം സെക്രട്ടറിയേറ്റിലേക്കും സംസ്ഥാനത്തെ 13 കലക്ടറേറ്റ് കളിലേക്കും നടന്ന മാര്‍ച്ച് സുന്നി പ്രാസ്ഥാനിക കുടുംബത്തിന്റെ കരുത്ത് തെളിയിക്കുന്ന ജനപ്രവാഹമായി മാറുകയായിരുന്നു. കെ.എം.ബിക്ക് നീതി നിഷേധിക്കുന്ന നീക്കങ്ങള്‍ക്കെതിരെ പ്രവര്‍ത്തകരുടെ രോഷമിരമ്പി. കള്ളു കുടിയന്‍ കൊലപാതകിയെ തേനും പാലും നല്‍കി വളര്‍ത്താന്‍ ഭരണച്ചുമതലയേല്‍പ്പിക്കാന്‍ നാണമുണ്ടോ അധികാരികളെ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മാര്‍ച്ചില്‍ ഉയര്‍ന്നു കേട്ടു. 

പ്രതിഷേധ റാലിയില്‍ ഒഴുകിയെത്തിയ പ്രവര്‍ത്തകരെ ഉള്‍ക്കൊള്ളാന്‍ കഴിയാതെ വിദ്യാനഗറും കലകട്രേറ്റ് റോഡും തിങ്ങി നിറഞ്ഞു. പ്രതിഷേധ റാലി കലകട്രേറ്റ് പരിസരത്ത് എത്തുമ്പോള്‍ റാലിയുടെ പിന്‍ഭാഗം മാര്‍ച്ചാരംഭിച്ച് ഗവണ്‍മെന്റ് കോളേജിന്റെ മുമ്പില്‍ തന്നെയായിരുന്നു. ശേഷം ജില്ലാ നേതാക്കള്‍ കലകട്രര്‍ക്ക് പരാതി ന്ല്‍കി.

Post a Comment

Previous Post Next Post