NEWS UPDATE

6/recent/ticker-posts

വലിയ തുക എടിഎമ്മിൽ നിന്ന് പിൻവലിക്കണോ? ഇനി ഒടിപി ഇല്ലാതെ നടപ്പില്ല; പുതിയ നീക്കവുമായി എസ്ബിഐ

ദില്ലി: തട്ടിപ്പുകൾ തടയുകയെന്ന ലക്ഷ്യത്തോടെ എ ടി എമ്മിൽ നിന്ന് പണം പിൻവലിക്കുന്നതിന് പുതിയ നിബന്ധനകൾ കൊണ്ടുവന്നിരിക്കുകയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഇത് പ്രകാരം എസ് ബി ഐ ഉപഭോക്താക്കൾ എ ടി എമ്മിൽ നിന്ന് പണം പിൻവലിക്കുന്നതിന് വൺ ടൈം പാസ്‌വേർഡ് രേഖപ്പെടുത്തണം.[www.malabarflash.com]

എന്നാൽ ഈ നിബന്ധന 10000 രൂപയിൽ കൂടുതൽ രൂപ പിൻവലിക്കുന്നവർക്കുള്ളതാണ്. എസ് ബി ഐ ബാങ്ക് എ ടി എമ്മുകളിൽ നിന്നുള്ള പണം തട്ടിപ്പുകൾ തടയാനായാണ് സുരക്ഷയുടെ പുതിയൊരു പടവ് നിർമ്മിച്ചിരിക്കുന്നത്.

തട്ടിപ്പുകൾ പരമാവധി തടയാൻ ലക്ഷ്യമിട്ട് നിരന്തരം സമൂഹ മാധ്യമങ്ങൾ വഴി ഉപഭോക്താക്കളെ ബോധവത്കരിക്കാൻ എസ് ബി ഐ ശ്രമിക്കാറുണ്ട്. ട്വിറ്റർ വഴിയും ഫെയ്സ്ബുക്ക് വഴിയും നിരന്തരം പുതിയ മാറ്റങ്ങളും സൂക്ഷിക്കേണ്ട കാര്യങ്ങളും ബാങ്ക് പ്രത്യേക അറിയിപ്പുകളായി നൽകാറുണ്ട്.

പുതിയ സംവിധാനം വഴി എ ടി എമ്മിൽ നിന്ന് 10000 രൂപയിൽ കൂടുതൽ പണം പിൻവലിക്കുന്നതിന് ഉപഭോക്താക്കൾ ഒ ടി പി നൽകേണ്ടി വരും. അക്കൗണ്ടുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പറിലേക്കാവും ഈ ഒ ടി പി വരിക. ഇത് ഒറ്റത്തവണത്തേക്ക് മാത്രം സാധുവായ പാസ്‌വേർഡായിരിക്കും എന്ന് കൂടിയുണ്ട്. അതിനാൽ വൻതുക പിൻവലിക്കേണ്ടവർ അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈൽ നമ്പർ ഏതെന്ന് ഒന്നുകൂടി പരിശോധിച്ച് ഉറപ്പാക്കുക. ഓർക്കുക, ഇത് ഉപഭോക്താക്കളുടെ പണം നഷ്ടപ്പെടാതിരിക്കാനുള്ള നടപടിയാണ്.

ബാങ്കിൽ കയറി ഇറങ്ങേണ്ട, എസ്ബിഐയുടെ ടോൾ ഫ്രീ നമ്പറുകളിൽ വിളിച്ചാൽ ഈ 5 സേവനങ്ങൾ ലഭിക്കും

അതേസമയം സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഏതൊക്കെ ബാങ്കിംഗ് സേവനങ്ങൾ ഫോണിൽ ലഭ്യമാകുമെന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ഫോൺ വഴി തന്നെ എസ്‌ ബി‌ ഐ നൽകുന്ന സേവനങ്ങളെക്കുറിച്ച് അറിയാനായി എസ് ബി ഐ രണ്ട് പുതിയ ടോൾ ഫ്രീ നമ്പറുകൾ പുറത്തിറക്കിയിട്ടുണ്ട്. ഉപഭോക്താക്കൾക്ക് ബാങ്ക് അവധി ദിനങ്ങളിൽ, അതായത് രണ്ടാം ശനി, ഞായർ ദിവസങ്ങൾ ഉൾപ്പടെയുള്ള അവധി ദിനങ്ങളിൽ ഫോണിൽ ബാങ്കിംഗ് സേവനങ്ങൾ ലഭ്യമാകും. ബാങ്കിംഗ് ആവശ്യങ്ങൾക്കായി 1800 1234 അല്ലെങ്കിൽ 1800 2100 എന്ന നമ്പറിൽ എസ്ബിഐയെ വിളിച്ചാൽ മതി. അതായത് ഇത്തരം സേവനങ്ങൾക്ക് ഉപഭോക്താക്കൾക്ക് ചില ബാങ്കിംഗ് സേവനങ്ങൾ ലഭിക്കുന്നതിന് എസ്‌ബി‌ഐ ശാഖകൾ കയറി ഇറങ്ങേണ്ടി വരില്ല.

എസ്ബിഐ ഉപഭോക്താക്കൾക്ക് മുകളിൽ സൂചിപ്പിച്ച രണ്ട് ടോൾ ഫ്രീ നമ്പറുകളിൽ ഏതെങ്കിലും ഒന്നിൽ വിളിച്ചാൽ ഇനിപ്പറയുന്ന സേവനങ്ങൾ ലഭിക്കും.

1) അക്കൗണ്ട് ബാലൻസും കഴിഞ്ഞ അഞ്ച് ഇടപാടുകളുടെ വിശദാംശങ്ങളും

2) എടിഎം കാർഡ് ബ്ലോക്ക് ചെയ്യുന്നതിനും പുതിയത് ലഭിക്കുന്നതിനുമുള്ള നടപടികളുടെ നിലവിലെ സ്റ്റാറ്റസ് അറിയാം.

3) എടിഎം കാർഡ് ബ്ലോക്ക് ചെയ്തതിന് ശേഷം പുതിയ എടിഎം കാർഡിനായി അഭ്യർത്ഥിക്കാം

4) ബുക്ക് ഡിസ്പാച്ച് സ്റ്റാറ്റസ് പരിശോധിക്കുക

5) നികുതിയുടെ (ടിഡിഎസ്) വിശദാംശങ്ങൾ അറിയാം, ഇ-മെയിൽ വഴി നിക്ഷേപ പലിശ വിവരങ്ങൾ നൽകും

രാജ്യത്തെ എല്ലാ ലാൻഡ്‌ലൈനുകളിൽ നിന്നും മൊബൈൽ ഫോണുകളിൽ നിന്നും ടോൾ ഫ്രീ നമ്പറുകൾ ആക്‌സസ് ചെയ്യാൻ കഴിയും എന്ന് എസ്ബിഐ വ്യക്തമാക്കിയിട്ടുണ്ട്.

Post a Comment

0 Comments