Top News

പാചകത്തിനായി വിറക് എടുക്കുന്നതിനിടെ പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചു

മണ്ണഞ്ചേരി: ആലപ്പുഴയില്‍ പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് പതിനാലാം വാർഡ് കണ്ടത്തിൽ പ്രകാശന്റെ ഭാര്യ ദീപ (44) ആണ് മരിച്ചത്. പാചകത്തിനായി അടുക്കളയിലേക്ക് വിറക് എടുക്കുന്നതിനിടെയാണ് പാമ്പുകടിയേറ്റത്. ശനിയാഴ്ച  പകൽ 11.15 ഓടെയാണ് സംഭവം.[www.malabarflash.com]


വീടിനോട് ചേർന്ന് വെളിയിൽ ശേഖരിച്ചു വച്ചിരുന്ന വിറക് അടുക്കളയിലേക്ക് എടുക്കുന്നതിനിടെയായിരുന്നു പാമ്പ് കടിയേറ്റത്. ആദ്യം പാമ്പ് കടിയേറ്റ വിവരം അറിഞ്ഞിരുന്നില്ല. കൈയ്യില്‍ ചെറിയ മുറിവ് കണ്ടെങ്കിലും വിറകിന്‍റെ അഗ്ര ഭാഗം കൊണ്ട് മുറിവുണ്ടായതാണ് എന്നാണ് ദീപ ആദ്യം കരുതിയത്.

കുറച്ചു സമയം കഴിഞ്ഞതോടെ മുറിവ് പറ്റിയ ഭാഗത്ത് നിറവ്യത്യാസവും ശാരീരിക അസ്വസ്തതയും അനുഭവപ്പെട്ടതോടെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 

മക്കൾ: ദേവപ്രിയ,ദേവാനന്ദ്.മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.സംസ്കാരം ഞയറാഴ്ച ഒരു മണിക്ക് വീട്ടുവളപ്പിൽ നടക്കും.

Post a Comment

Previous Post Next Post