Top News

ശക്തി കബഡി ഫെസ്റ്റ് 2022; അര്‍ജുന അച്ചേരി ജേതാക്കള്‍

ദുബൈ: അജ്മാന്‍ വിന്നേഴ്‌സ് ക്ലബില്‍ യു എ ഇ ശക്തി കാസറകോട് സംഘടിപ്പിച്ച 'ശക്തി കബഡി ഫെസ്റ്റ് 2022' (സീസണ്‍ 2) കബഡി ടൂര്‍ണമെന്റ് മത്സരത്തില്‍ അര്‍ജുന അച്ചേരി ജേതാക്കളായി.[www.malabarflash.com] 

വിജയികള്‍ക്ക് ശക്തി പ്രസിഡന്റ് വിജയകുമാര്‍ പാലക്കുന്ന്, ശക്തി കബഡി ഫെസ്റ്റ് ജനറല്‍ കണ്‍വീനര്‍ വിജയറാം പാലക്കുന്ന്, ശക്തി ജനറല്‍ സെക്രട്ടറി കുഞ്ഞിരാമന്‍ ചുള്ളി, ട്രഷറര്‍ രാമകൃഷ് ണന്‍ പെരിയ, ഫിനാന്‍സ് കണ്‍വീനര്‍ കുഞ്ഞികൃഷ്ണന്‍ ചീമേനി, ശക്തി ഓഡിറ്റര്‍ ജയറാം, വൈസ് പ്രസിഡന്റ് രാജന്‍ പാക്കം, വൈസ് പ്രസിഡന്റ് ശശി നെക്കര എന്നിവര്‍ ട്രോഫികളും ക്യാഷ് അവാര്‍ഡുകളും നല്‍കി.

ശക്തി കബഡി ഫെസ്റ്റ് 2022 ന്റെ വിജയത്തിനായി സഹകരിച്ചവര്‍ക്ക് ജനറല്‍ കണ്‍വീനര്‍ വിജയറാം പാലക്കുന്ന് നന്ദിയും കടപ്പാടും അറിയിച്ചു.

Post a Comment

Previous Post Next Post